in , ,

ബീച്ചിൽ ചുവട് വെച്ച് ഋത്വിക്കും ദീപികയും; ഫൈറ്ററിലെ പുതിയ ഗാനം സൂപ്പർ ഹിറ്റ്…

ബീച്ചിൽ ചുവട് വെച്ച് ഋത്വിക്കും ദീപികയും; ഫൈറ്ററിലെ പുതിയ ഗാനം സൂപ്പർ ഹിറ്റ്...

ബോളിവുഡ് പ്രേക്ഷകർ കാത്തിരിക്കുന്ന ഋത്വിക് റോഷൻ ചിത്രമായ “ഫൈറ്ററി”ലെ രണ്ടാമത്തെ ഗാനമായ “ഇഷ്‌ക് ജൈസ കുച്ച്” പുറത്തിറങ്ങി. പ്രധാന അഭിനേതാക്കളായ ദീപിക പദുക്കോണിന്റെയും ഋത്വിക് റോഷൻ്റെയും സ്ക്രീൻ പ്രസൻസും ഇരുവരുടെയും കെമിസ്ട്രിയും ഒപ്പം സൗണ്ട് ട്രാക്കും ആണ് ഗാനത്തിൻ്റെ ആകർഷണങ്ങൾ. ഹൃത്വിക്കിന്റെയും ദീപികയുടെയും ആകർഷകമായ നൃത്തച്ചുവടുകളാൽ രസിപ്പിക്കുന്ന ഈ റൊമാന്റിക് ഗാനം ബീച്ചിൻ്റെ പശ്ചാത്തലത്തിൽ ആണ് ഒരുക്കിയിരിക്കുന്നത്. ഇരുവരും ഗ്ലാമർ വേഷങ്ങളിൽ ആണ് ഗാന രംഗത്തിൽ ഉടനീളം പ്രത്യക്ഷപ്പെടുന്നത്.

വിശാൽ & ഷെയ്ഖർ, ശിൽപ റാവു, മെല്ലോ ഡി എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിൻ്റെ സംഗീതം ഒരുക്കിയത് വിശാൽ & ഷെയ്ഖർ ആണ്. കുമാർ ആണ് ഈ ഗാനതിൻ്റെ വരികൾ രചിച്ചത്. സിദ്ധാർത്ഥ് ആനന്ദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിലൂടെ ഋത്വിക് റോഷനും ദീപിക പദുക്കോണും ആദ്യമായി ഒന്നിക്കുക കൂടി ആണ്. വീഡിയോ:

സ്ക്വാഡ്രൺ ലീഡർ ഷംഷീർ പതാനിയ (ഋത്വിക് റോഷൻ), സ്ക്വാഡ്രൺ ലീഡർ മിനൽ റാത്തോഡ് (ദീപിക പദുക്കോൺ), ഗ്രൂപ്പ് ക്യാപ്റ്റൻ രാകേഷ് ജൽ സിംഗ് (അനിൽ കപൂർ) എന്നിവരെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ഫൈറ്റർ. രാജ്യത്തിന് വേണ്ടി ഏതറ്റം വരെ പോകാനും തയ്യാറായ ഇവരുടെ ആദ്യ കാഴ്ച ചിത്രത്തിന്റെ അടുത്തയിടെ പുറത്തിറങ്ങിയ ടീസർ നൽകിയിരുന്നു.

“ബാംഗ് ബാംഗ്”, 2019 ലെ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് “വാർ” എന്നീ ചിത്രങ്ങൾക്ക് ശേഷം ആണ് സംവിധായകൻ സിദ്ധാർത്ഥ് ആനന്ദും ഋത്വിക് റോഷനും വീണ്ടും ഒന്നിക്കുന്നത്. ഈ വർഷം ആദ്യം റിലീസ് ചെയ്ത “പഠാൻ” എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രത്തിന് ശേഷം ദീപികയും സിദ്ധാർത്ഥ് ആനന്ദും ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകത ആണ്. 2024 ജനുവരി 25 ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

“ചർച്ച നേരിനെ കുറിച്ച് മാത്രം”; നേര് ടീമിൻ്റെ സ്പെഷ്യൽ വീഡിയോ പുറത്ത്…

“ഒരു മഹാ സംഭവം വരുന്നുണ്ട്”; ‘വാലിബൻ്റെ’ ക്രിസ്മസ് പോസ്റ്റർ ഞെട്ടിക്കുന്നു…