in ,

കത്തനാറുടെ ലോകത്തിന്റെ ആദ്യ കാഴ്ചകൾ അമ്പരപ്പിക്കും; വീഡിയോ എത്തി…

കത്തനാറുടെ ലോകത്തിന്റെ ആദ്യ കാഴ്ചകൾ അമ്പരപ്പിക്കും; വീഡിയോ എത്തി…

മാന്ത്രികതയുടെയും നിഗൂഢതയുടെയും അജ്ഞാതതയുടെയും ലോകത്തേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടു പോകാൻ ഒരുങ്ങുകയാണ് ‘കത്തനാർ: ദി വൈൽഡ് സോഴ്‌സറർ’ എന്ന ചിത്രം. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ ടൈറ്റിൽ റോളിൽ എത്തുന്നത് നടൻ ജയസൂര്യ ആണ്. ഹോം എന്ന ചിത്രം ഒരുക്കിയ പ്രതിഭാധനനായ റോജിൻ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ത്രിഡി ഫാന്റസി ആയി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ആദ്യ കാഴ്ച സമ്മാനിച്ച് കൊണ്ട് ഒരു വീഡിയോ ഇപ്പോൾ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണ്. യാഥാർത്ഥ്യവും അമാനുഷികതയും കൂട്ടിമുട്ടുന്ന അസാധാരണമായ ഒരു ലോകത്തേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ട് പോകും എന്ന ശുഭ പ്രതീക്ഷ ആണ് വീഡിയോ വാഗ്ദാനം ചെയ്യുന്നത്..

1 മിനിറ്റ് 58 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഒരു മികച്ച സിനിമാറ്റിക് അനുഭവത്തിന് കളമൊരുക്കുന്നു. ഫാന്റസിയുടെയും ഹൊറർ ഘടകങ്ങളുടെയും കൗതുകകരമായ സംയോജനത്തോടെ, അമാനുഷികതയുടെ മണ്ഡലത്തിൽ ആഴത്തിൽ വേരൂന്നിയ ഒരു കഥാ സന്ദർഭത്തിലൂടെ കാഴ്ചക്കാരെ ആകർഷിക്കാനാണ് കത്തനാർ: ദി വൈൽഡ് സോഴ്‌സറർ ലക്ഷ്യമിടുന്നത്. വീഡിയോ കാണാം:

മലയാളത്തിലേക്ക് തെന്നിന്ത്യൻ സൂപ്പർ നായിക അനുഷ്ക ഷെട്ടിയെ ആദ്യമായി അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് കത്തനാർ. രണ്ട് ഭാഗങ്ങൾ ആയി തിയേറ്ററുകളിൽ എത്തിക്കുന്ന ഈ ചിത്രം ഗോകുലം ഗോപാലൻ ആണ് നിർമ്മിക്കുന്നത്. ആർ രാമനന്ദ് ആണ് തിരക്കഥ ഒരുക്കിയത്. സംവിധായകൻ റോജിൻ തോമസ് ആണ് ചിത്രത്തിൻ്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്.

ആവേശം കൊടിയേറ്റം നടത്തി ‘ജവാൻ’ ട്രെയിലർ എത്തി…

രജനികാന്തിൻ്റെ ‘ജയിലർ’ ഇനി മലയാളത്തിലും; ഒടിടി റിലീസ് പ്രഖ്യാപിച്ചു…