in , ,

ഷാരൂഖ് ഖാനൊപ്പം ചുവട് വെച്ച് നയൻതാര; ജവാനിലെ ഗാനം എത്തി…

ഷാരൂഖ് ഖാനൊപ്പം ചുവട് വെച്ച് നയൻതാര; ജവാനിലെ ഗാനം എത്തി…

പത്താൻ എന്ന ചിത്രത്തിൻ്റെ മഹാ വിജയത്തിന് ശേഷം അടുത്തതായി തിയേറ്ററുകളിൽ എത്തുന്ന ഷാരൂഖ് ഖാൻ ചിത്രമായ ജവാനിലെ വീഡിയോ ഗാനം പുറത്തിറങ്ങി. അറ്റ്ലീ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ നോട്ട് രമയ്യ വസ്താവയ്യ എന്ന ഗാനം ആണ് റിലീസ് ആയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദ്രൻ സംഗീതം ഒരുക്കിയ ഈ ഗാനത്തിൻ്റെ ഹിന്ദി തമിഴ് പതിപ്പുകൾ ആൻ ഇപ്പൊൾ യൂട്യൂബിൽ എത്തിയിരിക്കുന്നത്. ഷാരൂഖ് ഖാനൊപ്പം നയൻതാരയും ഈ ഗാന രംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

ആറ്റ്‌ലിയുടെ ആദ്യ ബോളിവുഡ് ചിത്രമായ ജവാനിൽ വിജയ് സേതുപതിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദീപിക പദുക്കോൺ ഒരു സ്പെഷ്യൽ അപ്പിയറൻസ് നടത്തുന്ന ചിത്രത്തിൽ സന്യ മൽഹോത്ര, പ്രിയാമണി, ഗിരിജ ഓക്ക്, സഞ്ജീത ഭട്ടാചാര്യ, ലെഹർ ഖാൻ, ആലിയ ഖുറേഷി, റിധി ദോഗ്ര, സുനിൽ ഗ്രോവർ, മുകേഷ് ഛബ്ര എന്നിവരും അഭിനയിക്കുന്നു. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ സെപ്റ്റംബർ 7ന് റിലീസ് ചെയ്യും.

‘തനി ഒരുവൻ 2’ പ്രഖ്യാപിച്ചു; മൂന്ന് മിനിറ്റ് പ്രോമോ വീഡിയോ പുറത്ത്…

ആവേശം കൊടിയേറ്റം നടത്തി ‘ജവാൻ’ ട്രെയിലർ എത്തി…