in

54-മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; 13 അവാർഡുകളുമായി തിളങ്ങി ആടുജീവിതവും കാതൽ ദി കോറും..

54-മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; 13 അവാർഡുകളുമായി തിളങ്ങി ആടുജീവിതവും കാതൽ ദി കോറും..

54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ തിളങ്ങിയിരിക്കുക ആടുജീവിതം, കാതൽ ദി കോർ എന്നീ ചിത്രങ്ങൾ. ഇരു ചിത്രങ്ങളും കൂടി നേടിയത് 13 അവാർഡുകൾ ആണ്. പൃഥ്വിരാജ് – ബ്ലെസ്സി ടീമിന്റെ ആടുജീവിതം 9 അവാർഡുകൾ നേടിയപ്പോൾ മമ്മൂട്ടി – ജിയോ ബേബി ടീമിന്റെ കാതൽ ദി കോർ നേടിയത് 4 അവാർഡുകൾ ആണ്.

ആടുജീവിതം നേടിയ അവാർഡുകൾ: മികച്ച സംവിധായകൻ: ബ്ലെസി, മികച്ച നടൻ: പൃഥ്വിരാജ് സുകുമാരൻ, മികച്ച ഛായാഗ്രാഹകൻ: സുനിൽ കെ എസ്, മികച്ച തിരക്കഥ: ബ്ലെസി, മികച്ച ശബ്ദമിശ്രണം: റസൂൽ പൂക്കുട്ടി, ശരത് മോഹൻ, മികച്ച ഫിലിം ലബോറട്ടറി/കളറിസ്റ്റ്: വൈശാഖ് ശിവഗണേഷ്, മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്: രഞ്ജിത്ത് അമ്പാടി, മികച്ച ജനപ്രിയ ചിത്രം. കെ.ആർ.ഗോകുലിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു.

മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ ദി കോർ’ നേടിയ നാല് പുരസ്‌കാരങ്ങൾ: മികച്ച ചിത്രം, മികച്ച കഥ, മികച്ച പശ്ചാത്തല സംഗീതം, അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശം. തങ്കൻ എന്ന കഥാപാത്രത്തിന് ജീവൻ പകർന്ന സുധി കോഴിക്കോട് അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശം നേടിയപ്പോൾ, പശ്‌ചാത്തല സംഗീതത്തിനുള്ള അവാർഡ് മാത്യൂസ് പുളിക്കനും, മികച്ച കഥാകൃത്തിനുള്ള അവാർഡ് ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവരും സ്വന്തമാക്കി.

ആന്റണി വർഗീസിന്റെ കൊണ്ടലിൽ കലിപ്പ് ലുക്കിൽ രാജ് ബി ഷെട്ടിയും; ക്യാരക്ടർ ഫസ്റ്റ് ലുക്ക് പുറത്ത്…

എന്‍ടിആറിന്റെ ദേവരയിൽ ഭൈരയായി സെയ്ഫ് അലി ഖാൻ; ഗ്ലിംപ്സ് വീഡിയോ പുറത്ത്