“സത്യം പറയാൻ പേടിക്കണോ”; ‘വോയ്‌സ് ഓഫ് സത്യനാഥൻ’ ടീസർ പുറത്ത്…
ദിലീപ് നായകനാകുന്ന പുതിയ ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്റെ ടീസർ പുറത്തിറങ്ങി. വീഡിയോയിൽ, ദിലീപിന്റെ കഥാപാത്രം, സത്യനാഥൻ, ദൈവം സൃഷ്ടിച്ച ഏറ്റവും വലിയ കുസൃതിയാണെന്ന് സ്വയം പരിചയപ്പെടുത്തുന്നു. രാഷ്ട്രീയ പ്രമേയമായിരിക്കും ചിത്രത്തിന്റേത് എന്ന് സൂചന ആണ് ടീസർ നൽകുന്നത്. റാഫി തിരക്കഥ രചിച്ച് സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം മെയ് റിലീസ് ആയി തിയേറ്ററുകളിൽ എത്തും എന്നാണ് റിപ്പോർട്ട്.
വോയ്‌സ് ഓഫ് സത്യനാഥനിൽ നായികയായി എത്തുന്നത് വീണാ നന്ദകുമാറാണ്. ജോജു ജോർജ്ജ് ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട വേഷത്തിൽ എത്തുന്നുണ്ട്. കൂടാതെ, അനുപം ഖേർ, സിദ്ദിഖ്, പ്രകാശ് രാജ്, ജഗപതി ബാബു, മകരന്ദ് ദേശ്പാണ്ഡെ, ജോണി ആന്റണി, ജാഫർ സാദിഖ് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ജിതിൻ സ്റ്റാനിസ്ലോസ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ടീസർ: