in

“ഇമോഷൻസ് നമ്മളിലേക്ക് എത്തിക്കുന്ന ലാൽ അങ്കിളിന്റെ ആ രീതി, അത് പ്രണവിലും ഉണ്ട്”, വിനീത് ശ്രീനിവാസൻ

“ഇമോഷൻസ് നമ്മളിലേക്ക് എത്തിക്കുന്ന ലാൽ അങ്കിളിന്റെ ആ രീതി, അത് പ്രണവിലും ഉണ്ട്”, വിനീത് ശ്രീനിവാസൻ

മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ പ്രണവ് മോഹൻലാലിന്റെ പ്രകടനം പ്രേക്ഷകർ വളരെയധികം പ്രശംസിച്ച ഒരു കാര്യമാണ്. ഇനി വരാൻ ഇരിക്കുന്ന പ്രണവ് മോഹൻലാൽ ചിത്രം ഹൃദത്തിലെ ഗാനങ്ങളിലെയും ടീസറുകളിലേയും ഒക്കെ പ്രകടനങ്ങളും പ്രേക്ഷകർ ഒരുപാട് നല്ല അഭിപ്രായങ്ങൾ ആണ് നേടുന്നത്. ഇപ്പോളിതാ നടൻ എന്ന നിലയിൽ പ്രണവിനെ വിലയിരുത്തുക ആണ് ഹൃദയത്തിന്റെ സംവിധായകൻ വിനീത് ശ്രീനിവാസൻ.

ഇമോഷൻസ് ആളുകളിലേക്ക് എത്തിക്കുന്ന മോഹൻലാലിന്റെ ഒരു രീതി പ്രണവിലും കാണാൻ കഴിയും എന്ന് വിനീത് പറയുന്നു. ഹൃദത്തിൽ പ്രണവിന്റെ നിരവധി നല്ല മൊമെന്റസ് ഷൂട്ട് ചെയ്യാൻ കഴിഞ്ഞെന്നും ഇനി ഇതിലും മുകളിലേക്ക് ആയിരിക്കും പ്രണവ് പോകും എന്നാണ് താൻ കരുതുന്നത് എന്ന് വിനീത് അഭിപ്രായപ്പെട്ടു. വണ്ടർവാൾ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് വിനീത് ഇക്കാര്യം പറഞ്ഞത്.

അപ്പു എന്ന പ്രണവ് മോഹൻലാലിനെ കുറിച്ചുള്ള വിനീതിന്റെ വാക്കുകൾ:

“ആക്ടർ എന്ന നിലയിൽ ബാക്കി ആക്ടർസിൽ നിന്ന് അപ്പു മാറി നിൽക്കാൻ പോകുന്നത്, ലാൽ അങ്കിളിന്റെ കേസിൽ ആളുകൾ പറയുന്ന ഒരു കാര്യമുണ്ടല്ലോ, റീസ്ട്രൈനഡ് (Restrained) ആയി പെർഫോമം ചെയ്ത് നമ്മളിലേക്ക് ഇമോഷൻസ് എത്തിക്കുന്ന ഒരു സംഗതി ലാൽ അങ്കിളിന്റെ പെർഫോമൻസിൽ ഉണ്ട്. അത് അപ്പുവിന്റെ പെർഫോമൻസിലും ഉണ്ട്. ഒരു ഒഴുക്ക് ഉണ്ട്. വെറുതെ ഒരിടത്ത്‌ കൈ വെക്കുക ആണെങ്കിൽ പോലും അതിനൊരു താളം ഉണ്ടാകും. കിരീടത്തിൽ ലാൽ അങ്കിൾ നടന്ന് പോകുമ്പോൾ ബാക് ഷോട്ടിൽ പോലും നമുക്ക് ഒരു ഫീൽ കിട്ടുന്നത് അത് കൊണ്ട് ആണ്. മുണ്ടിന്റെ കര പിടിച്ചിട്ട് നടക്കുമ്പോൾ പോലും ഒരു സാധാരണകാരനായി നമുക്ക് ഫീൽ ചെയ്യും. എവിടെ ഒക്കെയോ അതിന്റെ ശകലങ്ങൾ അപ്പുവിന് കിട്ടിയിട്ടുണ്ട്.

ഇനിയും കൂടുതൽ കൂടുതൽ സിനിമകൾ ചെയ്ത് മലയാളത്തിലേക്ക് വരുമ്പോൾ, കുറേ ആളുകളോട് വർക് ചെയ്യുമ്പോൾ അത് കൂടുതൽ തെളിഞ്ഞു വരും. അതിന്റെ ഫ്ളാഷസ് ഷൂട്ട് ചെയ്തപ്പോൾ തന്നെ ഫീൽ ചെയ്തിട്ടുണ്ട്. അപ്പുവിന്റെ കുറേ നല്ല മൊമെന്റ്സ് ക്യാപ്ചർ ചെയ്യാൻ പറ്റിയിട്ടുണ്ട്. ഇതൊരു തുടക്കമാണ്, ഇതിന്റെ മുകളിലേക്ക് ആണ് ആള് പോകുക എന്നാണ് എനിക്ക് തോന്നുന്നത്.”, വിനീത് പറഞ്ഞു

ജനുവരിയിൽ ആണ് ഹൃദയത്തിന്റെ തിയേറ്റർ റിലീസ്‌ നിശ്ചയിച്ചിരിക്കുന്നത്. പ്രണവിനെ കൂടാതെ ദർശന രാജേന്ദ്രനും കല്യാണി പ്രിയദർശനും ആണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്.

ഇനി ഒരു ആക്ഷൻ ത്രില്ലർ; ദുൽഖറിന്‍റെ ‘സല്യൂട്ട്’ ജനുവരിയിൽ…

“ആള് ലാലേട്ടൻ ഫാനാ”; മിന്നൽ മുരളി കോമിക്‌സ് സൂപ്പർ ഹിറ്റ്…