in

ഇരുപത് വര്‍ഷങ്ങളായി ‘കാലാപാനി’ കൈവശം വെച്ചിരിക്കുന്ന റെക്കോര്‍ഡ്‌ ഉന്നം വെച്ച് ‘വില്ലന്‍’

കാലാപാനി റെക്കോര്‍ഡ്‌ ഉന്നം വെച്ച് വില്ലന്‍ വരുന്നു! മലയാള സിനിമ കാണാൻ പോവുന്ന ഏറ്റവും വലിയ റിലീസ് ആവാൻ ഒരുങ്ങുക ആണ് മോഹന്‍ലാല്‍ നായകനായ വില്ലൻ എന്ന ചിത്രം 

പ്രശസ്ത സംവിധായകനും രചയിതാവുമായ ബി ഉണ്ണികൃഷ്ണൻ കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് വില്ലൻ. റോക്ക് ലൈൻ വെങ്കടേഷ് നിർമ്മിച്ച ഈ ബിഗ് ബജറ്റ് ക്രൈം ത്രില്ലർ ഇപ്പോൾ റിലീസിന് തയ്യാറടുക്കുകയാണ്.

ചിത്രത്തിന് രണ്ടു മണിക്കൂർ പതിനേഴ് മിനിറ്റ് ദൈർഖ്യം ഉണ്ടെന്നും ചിത്രം സെൻസറിങ്നു സമർപ്പിച്ചിരിക്കുകയാണ് എന്നും സംവിധായകൻ ബി ഉണ്ണികൃഷ്ണൻ അറിയിച്ചിരുന്നു. മാത്രമല്ല ഈ ആഴ്ച മിക്കവാറും ചിത്രത്തിന്റെ റിലീസ് ഡേറ്റും ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

വില്ലന്‍ ചിത്രീകരണ വേളയില്‍ സംവിധകന്‍ ബി ഉണ്ണികൃഷ്ണനൊപ്പം മോഹന്‍ലാലും വിശാലും

ചിത്രം പൂജ റിലീസ് ആയോ അല്ലെങ്കിൽ ഒക്ടോബറിലോ എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. പക്ഷെ എപ്പോൾ റിലീസിന് എത്തിയാലും കേരളത്തിൽ ഒരു മലയാളം സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും വലിയ റിലീസ് ആയിരിക്കും വില്ലന് ലഭിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

217 ഓളം സ്‌ക്രീനുകളിൽ കേരളത്തിൽ റിലീസ് ആയ മോഹൻലാലിൻറെ തന്നെ പുലിമുരുകനാണ് ഇതുവരെയുള്ള ഏറ്റവും വലിയ മലയാളം റിലീസ്.

ഓൾ ഇന്ത്യ ലെവലിൽ നോക്കിയാൽ ഏറ്റവും അധികം സ്‌ക്രീനുകളിൽ റിലീസ് ആയ മലയാള ചിത്രം ഇരുപതോളം വര്‍ഷങ്ങള്‍ക്ക് മുൻപേ 450 സ്‌ക്രീനുകളിൽ റിലീസ് ചെയ്ത മറ്റൊരു മോഹൻലാൽ ചിത്രമായ കാലാപാനിയും ഈ ഓണത്തിന് എത്തിയ മോഹൻലാൽ ചിത്രമായ വെളിപാടിന്റെ പുസ്തകവും ആണ്. വെളിപാടിന്റെ പുസ്തകം 400 സ്‌ക്രീനുകളിൽ ആണ് ഓൾ ഇന്ത്യ ലെവലിൽ പ്രദർശനത്തിന് എത്തിയത്.

കാലാപാനി

ഈ റെക്കോർഡുകൾ എല്ലാം കാറ്റിൽ പറത്താൻ ആണ് വില്ലന്റെ വരവ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത് . മോഹൻലാലിന്‍റെ വമ്പൻ താരമൂല്യത്തിന് ഒപ്പം തമിഴ് നടൻ വിശാലിന്റെയും തെലുഗ് നടൻ ശ്രീകാന്തിന്റെയും സാന്നിധ്യം തമിഴ് നാട്ടിലും ആന്ധ്രയിലും ചിത്രത്തിന് കൂടുതൽ സ്ക്രീനുകൾ നേടി കൊടുത്തേക്കാം. തമിഴ് നാട്ടിലും ആന്ധ്രയിലും മോഹൻലാലിന് ഉള്ള മാർക്കറ്റും വളരെ വലുതാണ്. മോഹൻലാലിനും വിശാലിനും ഒപ്പം ഹൻസിക, തെലുങ്ക് താരങ്ങളായ ശ്രീകാന്ത്, രാശി ഖന്ന എന്നിവരുടെ സാന്നിധ്യവും ഈ ചിത്രത്തെ ഒരു മെഗാ പ്രൊജക്റ്റ് ആക്കി മാറ്റിയിട്ടുണ്ട്. അതോടൊപ്പം മഞ്ജു വാര്യർ , ചെമ്പൻ വിനോദ്, സിദ്ദിഖ്, അജു വർഗീസ് , രഞ്ജി പണിക്കർ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്.

ടീം ഫോർ മ്യൂസിക്സ് ഗാനങ്ങളും സുഷിൻ ശ്യാം പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് മനോജ് പരമഹംസയാണ്.

ഇന്ത്യയിൽ തന്നെ ആദ്യമായി പൂർണ്ണമായും 8 K റെസൊല്യൂഷൻ ക്യാമെറയിൽ ചിത്രീകരിച്ച വില്ലൻ ഹിന്ദി ഡബ്ബിങ് റൈറ്സ് ഒരു കോടി രൂപ സ്വന്തമാക്കിയും മ്യൂസിക് റൈറ്സ് ജഗ്‌ളീ മ്യൂസിക്കിൽ നിന്ന് 50 ലക്ഷം നേടിയും ഇതിനോടകം തന്നെ മലയാള സിനിമയിൽ പുതിയ റെക്കോർഡുകൾ തീർത്തു കഴിഞ്ഞു.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികാ കഥാപാത്രമായി എത്തുന്നത്‌ മഞ്ചു വാര്യര്‍ ആണ്

ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ സാറ്റലൈറ്റ് അവകാശം 6 കോടിയോളം രൂപ മുടക്കി സൂര്യ ടി വി സ്വന്തമാക്കിയെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഈ ചിത്രത്തിന്റെ ട്രെയിലര്‍ ഇപ്പോൾ മലയാള സിനിമയിൽ ഏറ്റവും വേഗത്തിൽ 50 ലക്ഷം വ്യൂസ് പിന്നിട്ട ട്രെയിലര്‍ ആണ്.

മാത്യു മാഞ്ഞൂരാൻ എന്ന റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ ആയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.

വില്ലന്‍ ട്രെയിലര്‍ കാണാം:

വീണ്ടും മാസ്സ് പോലീസ് ഓഫീസറായി മമ്മൂട്ടി ; ഗ്രേറ്റ്‌ ഫാദറും കസബയുമായി ചിത്രത്തിനൊരു ബന്ധം!

ദൃശ്യം ചൈനീസ്

ഇനി ദൃശ്യം ചൈനീസ് സംസാരിക്കും; ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രം കുറിച്ച് മോഹൻലാലിന്‍റെ “ദൃശ്യ” വിസ്മയം!