“നിഗൂഢമായ ഗ്രാമത്തിലെ ആളുകൾ ഭയപ്പെടുത്തുന്ന ഒരു കഥ മറയ്ക്കുന്നു”; ‘വിക്രാന്ത് റോണ’ ട്രെയിലർ…

കെജിഎഫ് 2, ചാർലി തുടങ്ങിയ സിനിമകളിലൂടെ കന്നഡ സിനിമ വിവിധ ജോണറിൽ മികച്ച സിനിമകൾ സൃഷ്ടിക്കുകയും പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധനേടുകയും ചെയ്യുക. ഈ കൂട്ടത്തിലേക്ക് കന്നഡ സിനിമാ ലോകത്തിൽ നിന്ന് ‘വിക്രാന്ത് റോണ’ എന്ന ത്രിഡി സിനിമ കൂടി എത്തുക ആണ്. ഈച്ച എന്ന രാജമൗലി ചിത്രത്തിലൂടെ മലയാളികൾക്കും സുപരിചിതനായി മാറിയ കിച്ച സുദീപിനെ നായകനാക്കി അനൂപ് ഭണ്ഡാരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലർ നിർമ്മാതാക്കൾ പുറത്തുവിട്ടു.
മികച്ച ദൃശ്യങ്ങളും പശ്ചാത്തല സംഗീതവുമായി മറ്റൊരു ലോകം തന്നെ സൃഷ്ടിച്ചു പ്രേക്ഷകർക്ക് നല്ലൊരു സിനിമാനുഭവം നൽകും എന്ന സൂചനയാണ് വിക്രാന്ത് റോണയുടെ ട്രെയിലർ നൽകുന്നത്. നിഗൂഢമായ ഒരു ഗ്രാമവും, അതുമായി ബന്ധപ്പെട്ടു കിടക്കുന്നു ഭയപ്പെടുത്തുന്ന ഒരു കഥയും പിന്നെ ഒരു ഡെവിളും. ഇതാണ് ചിത്രത്തിന്റെ ഇതിവൃത്ത ഇതാണെന്ന് ആണ് ട്രെയിലറിലെ വിവരണത്തിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്. ട്രെയിലർ കാണാം:
ആളുകൾ മറയ്ക്കാൻ ശ്രമിക്കുന്ന ഭയപ്പെടുത്തുന്നൊരു കഥ നിഗൂഡമായ ആ ഗ്രാമത്തിന് ഉണ്ടെന്നും എന്നാൽ കഥ മറയ്ക്കാൻ ശ്രമിക്കുമ്പോളും ഭയം മറയ്ക്കാൻ ആളുകൾക്ക് ആവുന്നില്ല എന്നും വിവരണത്തിൽ പറയുന്നു. ഭയം നിറഞ്ഞ ആ ഗ്രാമത്തിലേക്ക് ഭയം എന്തെന്ന് അറിയാത്ത ഒരാൾ എത്തുമ്പോൾ ആ കഥയ്ക്ക് പുതിയ ഒരു അധ്യായം കൂടി തുടങ്ങുന്നു. ഗ്രാമത്തിലെ ആളുകളെ കാണാതെ ആകുകയും പോലീസ് ഇൻസ്‌പെക്ടറുടെ ജഡം കണ്ടുകിട്ടുകയും ചെയ്യുന്ന സംഭവങ്ങളും ഗ്രാമത്തിൽ നടക്കുന്നു. സസ്പെൻസുകൾ ബാക്കി വെച്ച് അവസാനിക്കുന്ന ട്രെയിലർ തിയേറ്ററിലേക്ക് പ്രേക്ഷകരെ ആകർഷിക്കും എന്നത് തീർച്ച.
കിച്ച സുധീപ് നായകനാകുന്ന ചിത്രത്തിൽ നിരുപ് ഭണ്ഡാരി, നീത അശോക്, ജാക്വലിൻ ഫെർണാണ്ടസ് എന്നിവരും അഭിനയിക്കുന്നു. സംവിധായകൻ അനുപ് ഭണ്ഡാരി ആണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. ശാലിനി ആർട്സിന്റെ ബാനറിൽ ജാക്ക് മഞ്ജുനാഥ്, ശാലിനി മഞ്ജുനാഥ് എന്നിവർ നിർമ്മിച്ച ചിത്രത്തിന്റെ സഹ നിർമ്മാതാവ് അലങ്കാര് പാണ്ഡ്യൻ (ഫൈൻഡ്-ഫിലിംസ്) ആണ്. ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത് ബി അജനീഷ് ലോക്നാഥ് ആണ്. വില്യം ഡേവിഡ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്ററും ഡിഐ കളറിസ്റ്റും ആഷിക് കുസുഗൊല്ലി ആണ്. ജൂലൈ 28ന് ചിത്രം മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ തീയേറ്ററുകളിൽ എത്തും.