വരുന്നത് മഹാ സംഭവമാകാൻ തന്നെ; ‘വിക്രം’ ട്രെയിലർ പുറത്ത്…

പാൻ ഇന്ത്യൻ തലത്തിൽ തരംഗം സൃഷ്ടിക്കാൻ എത്തുന്ന അടുത്ത ചിത്രമെന്ന വിശേഷണം സിനിമാ ലോകം നൽകിയിരിക്കുന്ന ചിത്രമാണ് ‘വിക്രം’. കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനാഗരാജ് ഒരുക്കിയ ചിത്രത്തിന് ഇതിനോടകം തന്നെ വലിയ ഹൈപ്പ് സൃഷ്ടിക്കാനും കഴിഞ്ഞിട്ടുണ്ട്. ഇപ്പോളിതാ പ്രേക്ഷകർക്ക് ആവേശകാഴ്ചകൾ സമ്മാനിക്കുക ആണ് ഇന്ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ.
കിടിലൻ ആക്ഷൻ രംഗങ്ങളും ഡയലോഗുകളും പ്രധാന താരങ്ങളുടെ പ്രകടനം കൊണ്ട് എല്ലാം സിനിമ പ്രേക്ഷകരെ കയ്യിലെടുക്കും എന്ന സൂചന ട്രെയിലറിലെ ദൃശ്യങ്ങൾ നൽകുന്നുണ്ട്. ട്രെയിലർ കാണാം:
നരേൻ, കാളിദാസ് ജയറാം, അർജുൻ ദാസ്, ഗായത്രി ശങ്കർ, ശിവാനി, ചെമ്പൻ വിനോദ് എന്നിവരും ചിത്രത്തിന്‍റെ താര നിരയില്‍ ഉണ്ട്. തമിഴ് സൂപ്പര്‍താരം സൂര്യ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട് എന്ന അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.
കമൽഹാസൻ എഴുതി പാടിയ ‘പാതല പാതാള’ എന്ന ചിത്രത്തിലെ ആദ്യ ഗാനം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയിരുന്നു. ട്രെൻഡിംഗ് ലിസ്റ്റുകളിൽ ഒന്നാം സ്ഥാനം നേടിയ ഈ ഗാനത്തിന് വലിയ സ്വീകാര്യത ആണ് ലഭിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് ഫിലോമിൻ രാജ് ആണ് കൈകാര്യം ചെയ്യുന്നത്. ചിത്രം ജൂണ്‍ മൂന്നിന് തിയേറ്ററുകളില്‍ എത്തും.