മമ്മൂട്ടി ചിത്രം അങ്കിള്‍ ടീസര്‍ നാളെ എത്തും!
മമ്മൂട്ടിയെ നായകനാക്കി ഗിരീഷ് ദാമോദര്‍ ഒരുക്കുന്ന ‘അങ്കിള്‍’ എന്ന ചിത്രത്തിന്‍റെ ടീസര്‍ നാളെ പുറത്തിറങ്ങും. നടന്‍ ജോയ് മാത്യു തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടി നെഗറ്റീവ് കഥാപാത്രം ആയി എത്തുന്നു എന്നാണു സൂചന. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെട്ട ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയിരുന്നു.
ഒരുപാട് പ്രശംസ നേടി ഷട്ടർ എന്ന ചിത്രത്തിന് ശേഷം ജോയ് മാത്യു ഒരുക്കുന്ന ഈ ചിത്രം വളരെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും ആണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. നാളെ വൈകുന്നേരം 7 മണിക്ക് ആണ് ചിത്രത്തിന്‍റെ ടീസര്‍ അണിയര്‍പ്രവര്‍ത്തകര്‍ പുറത്തിറക്കുന്നത്.