in

ബോസിന്റെ തിരിച്ചുവരവ്; ദളപതി 66ന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്ത്…

ബോസിന്റെ തിരിച്ചുവരവ്; ദളപതി 66ന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്ത്…

ജന്മദിനാഘോഷത്തിന്റെ ഭാഗമായി ദളപതി വിജയുടെ അറുപത്തിയാറാം ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും ഔദ്യോഗികമായി പുറത്തിറക്കി. തെലുങ്ക് സംവിധായകൻ വംശി ഒരുക്കുന്ന ചിത്രത്തിന് വാരിസു എന്നാണ് ടൈറ്റിൽ. പിൻഗാമി അല്ലെങ്കിൽ അവകാശി എന്നൊക്കെയാണ് വാരിസു എന്ന തമിഴ് വാക്കിന്റെ അർത്ഥം. ബോസ് തിരിച്ചു വരുന്നു എന്നൊരു ക്യാപ്ഷനും ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാൻ കഴിയുന്നുണ്ട്.

തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ഒരു ചിത്രമാണ് വാരിസു എന്ന ഈ ചിത്രം ഒരു ഫാമിലി എന്റർടൈനർ ആണ്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത്. ശരത് കുമാർ, ശ്യാം, പ്രഭു, പ്രകാശ് രാജ് തുടങ്ങിയ വലിയ ഒരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ പ്രൊഡക്ഷൻ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എസ് തമൻ ആണ്. ഛായാഗ്രഹണം കാർത്തിക് പളനിയും എഡിറ്റിംഗ് പ്രവീൺ കെഎല്ലും നിര്‍വഹിക്കും. തെലുങ്ക് സംവിധായകൻ വംശിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. വാരിസു 2023 പൊങ്കലിന് തിയേറ്ററുകളിൽ എത്തുമെന്ന് പോസ്റ്ററില്‍ സൂചിപ്പിക്കുന്നു.

ദളപതി ചിത്രം നിര്‍മ്മിക്കാന്‍ തല ധോണി; പ്രഖ്യാപനം നാളെ ജന്മദിനത്തിൽ?

വമ്പന്‍ തുകയ്ക്ക് ടോവിനോയുടെ ‘വാശി’യേ സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്…