in

‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ ട്രെയിലർ കിടിലൻ; തിരിച്ചു വരവ് അറിയിച്ചു ‘പെപ്പെ’!

‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ ട്രെയിലർ കിടിലൻ; തിരിച്ചു വരവ് അറിയിച്ചു ‘പെപ്പെ’!

കഴിഞ്ഞ വർഷം അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പെപ്പെ എന്ന നായകവേഷത്തിലൂടെ അരങ്ങേറ്റം നടത്തിയ താരം ആണ് ആന്റണി വർഗീസ്. അരങ്ങേറ്റ ചിത്രം പുറത്തിറങ്ങി ഒരു വർഷത്തോളം കഴിഞ്ഞതിന് ശേഷം ആന്റണി വർഗീസ് രണ്ടാമത്തെ ചിത്രവുമായി എത്തുക ആണ്. പ്രേക്ഷകരുടെ സ്വന്തം ‘പെപ്പെ’യുടെ പുതിയ ചിത്രം ടിനു പാപ്പച്ചൻ ഒരുക്കുന്ന ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന സിനിമ ആണ്. അങ്കമാലി ഡയറീസ് ഒരുക്കിയ ലിജോ ജോസിന്‍റെ അസിസ്റ്റന്റ് ആയി പ്രവർത്തിച്ച ആളാണ്‌ ടിനു പാപ്പച്ചൻ.

ഈ ചിത്രത്തിന്‍റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ആക്ഷൻ ത്രില്ലർ ആയി ഒരുക്കുന്ന ഈ ചിത്രം പ്രേക്ഷകരെ ത്രസിപ്പിക്കും എന്ന സൂചന ആണ് ട്രെയിലർ നൽകുന്നത്.

 

 

സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയും നടൻ ചെമ്പൻ വിനോദ് ജോസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ആന്റണി വർഗീസിനെ നായകനാക്കി ലിജോ ഒരുക്കിയ അങ്കമാലി ഡയറീസിന്റെ തിരക്കഥ എഴുതിയത് ചെമ്പൻ വിനോദ് ജോസ് ആയിരുന്നു. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിൽ നടന്മാരായും ഇരുവരും എത്തുന്നുണ്ട്. കമ്മട്ടിപ്പാടത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ വിനായകനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ദിലീപ് കുര്യന്റെ ആണ് ചിത്രത്തിന്റെ തിരക്കഥ. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫർ സുപ്രീം സുന്ദർ ആണ്. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാരം ചെയ്തേക്കുന്നു. ജെക്സ് ബിജോയ് ആണ് സംഗീത സംവിധായകൻ. പശ്ചാത്തല സംഗീതം ദീപക് അലക്സാണ്ടർ ആണ് ഒരുക്കിയിരിക്കുന്നത്.

ട്രെയിലർ കാണാം:

മികച്ച അഭിപ്രായവുമായി മമ്മൂട്ടിയുടെ ‘പരോൾ’ ട്രെയിലർ മുന്നേറുന്നു!

കോട്ടയം കുഞ്ഞച്ചന് പകരം മമ്മൂട്ടിയുടെ മെഗാ മാസ്സ് അച്ചായൻ കഥാപാത്രം അവതരിക്കും