നിവിന്‍റെ കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷനിൽ തമിഴകത്തിന്‍റെ സൂപ്പർതാരങ്ങൾ എത്തി

0

നിവിന്‍റെ കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷനിൽ തമിഴകത്തിന്റെ സൂപ്പർതാരങ്ങൾ എത്തി

യുവതാരം നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. മംഗലാപുരത്തു ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്‍റെ  ലൊക്കേഷനിലേക്ക് തമിഴകത്തിന്‍റെ  സൂപ്പർതാര ദമ്പതികൾ എത്തിയത് ആണ് ആരാധകരിൽ കൗതുകം ഉണർത്തുന്നത്. ലൊക്കേഷനിൽ എത്തിയ സൂപ്പർതാരങ്ങൾ മറ്റാരുമല്ല – സൂര്യയും ഭാര്യ ജ്യോതികയും.

ചിത്രത്തിൽ അഭിനയിക്കാൻ ആണോ സൂര്യയും ജ്യോതികയും എന്ന് ആരാധകർക്ക് സംശയം. എന്നാൽ ഈ സന്ദർശനം തികച്ചും സൗഹൃദ സന്ദർശനം ആണ് എന്നാണ് ലഭിക്കുന്ന വിവരം. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത മുപ്പത്താറ് വയതിനിലെ എന്ന ചിത്രത്തിലൂടെ ആണ് ചെറിയ ഇടവേളയ്ക്കു ശേഷം ജ്യോതിക സിനിമാ ലോകത്തേക്ക് മടങ്ങി വന്നത്. റോഷന്‍റെ തന്നെ മലയാള ചിത്രമായ ഹൗ ഓൾഡ് ആർ യൂവിന്‍റെ തമിഴ് റീമെയ്‌ക്ക്‌ ആയ ഈ ചിത്രം നിർമ്മിച്ചത് സൂര്യ തന്നെ ആയിരുന്നു.

 

 

സൂര്യയെയും ജ്യോതികയെയും കായംകുളം കൊച്ചുണ്ണിയുടെ അണിയറ പ്രവർത്തകർ ആശംസകൾ നേർന്ന കേയ്ക്ക് മുറിച്ചാണ് വരവേറ്റത്.

ഗോകുലം ഗോപാലൻ നിർമിക്കുന്ന കായംകുളം കൊച്ചുണ്ണിയിലെ നിവിൻ പോളിയുടെ ലുക്കിന് സോഷ്യൽ മീഡിയയിൽ വൻ വരവേൽപ്പ് ആണ് ലഭിച്ചിരുന്നത്. ബോബിയും സഞ്ജയും ചേർന്ന് തിരക്കഥ ഒരുക്കിയ ഈ ചിത്രത്തം മലയാളത്തിൽ ഒരുങ്ങുന്ന ഒരു ബിഗ് ബജറ്റ് ചിത്രം ആണ്.

വമ്പൻ ബോളിവുഡ് ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ബിനോദ് പ്രധാനാണ് കായംകുളം കൊച്ചുണ്ണിയുടെ ഛായാഗ്രാഹകൻ. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ആക്ഷൻ കൊറിയോഗ്രാഫേഴ്സ് ആണ് ചിത്രമായി സംഘട്ടനരംഗങ്ങൾ ഒരുക്കുന്നത്.

 

 

മംഗലാപുരം കൂടാതെ ഉഡുപ്പി, ശ്രീലങ്കയിലെ കാൻഡി ഒക്കെ ആണ് മറ്റു ലൊക്കേഷനുകൾ. ചിത്രം അടുത്ത വർഷം മാർച്ചോടെ തീയേറ്ററുകളിൽ എത്തിക്കാൻ കഴിയും എന്ന് പ്രതീക്ഷയിൽ ആണ് അണിയറപ്രവർത്തകർ.