in

‘ശക്തിമാൻ’ സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ച് സോണി പിക്ചേഴ്സ്; വീഡിയോയും പുറത്ത്…

‘ശക്തിമാൻ’ സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ച് സോണി പിക്ചേഴ്സ്; വീഡിയോയും പുറത്ത്…

ഇന്ത്യയുടെ ആദ്യ സൂപ്പർഹീറോ എന്ന് വിശേഷിപ്പിക്കുന്ന ശക്തിമാനെ തിരികെ കൊണ്ടു വരാൻ ഒരുങ്ങുക ആണ് സോണി പിക്ചേഴ്സ്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനവും ഒപ്പം ഒരു സ്‌പെഷ്യൽ വീഡിയോയും സോഷ്യൽ മീഡിയയിൽ സോണി പുറത്തിറക്കി.

ബ്രൂയിംഗ് തോട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡുമായും മുകേഷ് ഖന്നയുടെ ഭീഷ്മ ഇന്റർനാഷണലുമായും ചേർന്നാണ് സോണി പിക്ചേഴ്സ് ഈ ചിത്രം നിർമ്മിക്കുന്നത്. മൂന്ന് ചിത്രങ്ങൾ ആയിട്ടാണ് ശക്തിമാൻ ബിഗ് സ്ക്രീനിൽ എത്തുക. ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇന്ത്യൻ സൂപ്പർസ്റ്റാറുകളിൽ ഒരാൾ ആയിരിക്കും എന്നും സോണി ട്വീറ്റ് ചെയ്തു. ആരാണ് ആ സൂപ്പർസ്റ്റാർ എന്ന് അവർ വെളിപ്പെടുത്തിയില്ല. സംവിധായന്റെ പേരും സോണി പുറത്തുവിട്ടിട്ടില്ല.

ഇപ്പോൾ പുറത്തുവന്ന ശക്തിമാൻ വീഡിയോയിൽ ഗംഗാധർ എന്ന ശക്തിമാന്റെ മറ്റൊരു ഐഡന്റിറ്റിയുടെ ക്യാമറയും കണ്ണടയും ഒക്കെ ദൃശ്യം ആകുന്നുണ്ട്. ശേഷം ശക്തിമാന്റെ സ്യൂട്ട് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നു. വീഡിയോ കാണാം.

ദൂരദർശനിൽ 1997 മുതൽ 2005 വരെയുള്ള കാലഘട്ടത്തിൽ ആണ് ഒറിജിനൽ ശക്തിമാൻ സീരിയൽ പ്രദർശിപ്പിച്ചിരുന്നത്. ഇന്ത്യ ഒട്ടാകെ തരംഗമായ ഈ സീരിയലിൽ മുകേഷ് ഖന്ന ആയിരുന്നു ശക്തിമാൻ ആയി എത്തിയത്. ശക്തിമാന്റെ സൃഷ്ടാവും കൂടിയായ അദ്ദേഹം ഇപ്പോൾ സോണി പ്രഖ്യാപിച്ച സിനിമകളുടെയും ഭാഗമാണ്.

ഈ ഒറിജിനൽ സീരിയൽ കൂടാതെ 2011ൽ ശക്തിമാൻ ദ് ആനിമേറ്റഡ് സീരീസ്, 2013ൽ ടെലിവിഷൻ ഫിലിം ഹമാര ഹീറോ ശക്തിമാൻ എന്നീ ടിവി ഷോകളും പുറത്തുവന്നിരുന്നു. എന്തായാലും ഇനി ശക്തിമാൻ ഒറിജിനൽ ഫിലിം ആരാധകർക്ക് കാണാൻ കഴിയും എന്നത് ഇപ്പോൾ ഉറപ്പായിരിക്കുക ആണ്.

ദുൽഖറിനോട് വലിയ ആരാധന; ‘ഹേ സിനാമിക’യ്ക്ക് ആശംസകൾ നേർന്ന് രൺബീർ കപൂർ…

ഭീഷ്മ പർവ്വത്തിന് മാർച്ച് 3ന് തിയേറ്റർ റിലീസ്; ടീസർ നാളെ എത്തും…