രണ്ട് ഗെറ്റപ്പിൽ ദുൽഖർ, നിഗൂഢത ഒളിപ്പിച്ച് ‘സല്യൂട്ട്’ ട്രെയിലർ എത്തി..
‘കുറുപ്പ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദുൽഖർ സൽമാൻ നായകനായി എത്തുന്ന മലയാള ചിത്രമാണ് സല്യൂട്ട്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ടിന്റെ ട്രെയിലർ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.
ട്രെയിലറിൽ രണ്ട് ഗെറ്റപ്പിൽ ദുൽഖർ സൽമാൻ പ്രത്യക്ഷപ്പെടുന്നുണ്ട്. എസ്ഐ അരവിന്ദ് കരുണാകരൻ എന്ന കഥാപത്രത്തെ ആണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരുപാട് നിഗൂഢതകൾ നിറഞ്ഞൊരു ട്രെയിലർ ആണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്.
ട്രെയിലർ കാണാം:
ബോബി സഞ്ജയ് ടീം തിരക്കഥ ഒരുക്കിയ ഈ ചിത്രം ഒരു ആക്ഷൻ ത്രില്ലർ ആയാണ് ഒരുങ്ങുന്നത്. കുറിപ്പിന് ശേഷം ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വേഫാറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് സല്യൂട്ട്. ശ്രീകർ പ്രസാദ് ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ഛായാഗ്രഹണം അസ്‌ലം കെ. ജെക്‌സ് ബിജോയ് സംഗീതം.
ഡയാന പെന്റി ആണ് ചിത്രത്തിലെ നായിക. മനോജ് കെ ജയൻ, സാനിയ ഇയ്യപ്പൻ, ലക്ഷ്മി ഗോപാലസ്വാമി, സായ്കുമാർ, വിജയരാഘവൻ, ബിനു പപ്പു, അലൻസിയർ, ഇർഷാദ് എന്നിവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ജനുവരി 14ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.