in

‘സല്യൂട്ട്’ സ്ട്രീമിങ്ങ് ആരംഭിച്ചു; നിമിഷ നേരം കൊണ്ട് സോണി ലിവിൽ ചിത്രത്തിന് രണ്ടാം സ്ഥാനം..

‘സല്യൂട്ട്’ സ്ട്രീമിങ്ങ് ആരംഭിച്ചു; നിമിഷ നേരം കൊണ്ട് സോണി ലിവിൽ ചിത്രത്തിന് രണ്ടാം സ്ഥാനം..

ദുൽഖർ സൽമാൻ നായകൻ ആയി എത്തുന്ന ചിത്രം ‘സല്യൂട്ട്’ മാർച്ച് 18ന് റിലീസ് ചെയ്യും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഒരു ദിവസം മുന്നേ തന്നെ ചിത്രത്തിന്റെ സ്ട്രീമിങ്ങ് ആരംഭിച്ചിരിക്കുക ആണ്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ‘സല്യൂട്ട്’ സ്‌ട്രീം ചെയ്യുന്നുണ്ട്.

സ്ട്രീമിങ്ങ് ആരംഭിച്ചതോടെ കൂടി ചിത്രം സോണി ലിവ് ചിത്രങ്ങളുടെ ലിസ്റ്റിൽ വലിയ മുന്നേറ്റം ആണ് നടത്തുന്നത്. നിമിഷ നേരം കൊണ്ട് ഇന്ന് ഏറ്റവും കൂടുതൽ സ്‌ട്രീം ചെയ്യുന്ന സോണി ലിവ് ചിത്രങ്ങളിൽ രണ്ടാം സ്ഥാനം ഇതിനോടകം സല്യൂട്ട് നേടി കഴിഞ്ഞു.

റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ഒരു ആക്ഷൻ ത്രില്ലർ ആണ്. ബോബി സഞ്ജയ് കൂട്ട്കെട്ട് ആണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് ആണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ബോളിവുഡ് താരം ഡയാന പെന്റി ആണ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത്. താരത്തിന്റെ ആദ്യ മലയാള ചിത്രം ആണിത്.

മനോജ് കെ ജയൻ, ഇന്ദ്രൻസ്, അലൻസിയർ, ലക്ഷ്മി ഗോപാലസ്വാമി, ദീപക്, സാനിയ ഇയ്യപ്പൻ, ബിനു പപ്പു എന്നിവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. അസ്‌ലം കെ പുരയിൽ ആണ് ഛായാഗ്രഹണം നിർവഹിച്ചത്. ശ്രീകർ പ്രസാദ് എഡിറ്റിങ്ങ് നിർവഹിക്കുന്നു. സംഗീതം ഒരുക്കിയത് സന്തോഷ് നാരായണൻ ആണ്.

അതേ സമയം, സല്യൂട്ട് ഒടിടിയ്ക്ക് നൽകിയതിന്റെ നടപടി എന്നോണം ദുൽഖർ സൽമാനും അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയ്ക്കും തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട് . തിയേറ്റർ റിലീസിന് കരാർ ഒപ്പിട്ടത്തിന് ശേഷം ഒടിടിയ്ക്ക് നൽകി എന്നതാണ് പ്രതിക്ഷേധത്തിന് കാരണം എന്ന് ഫിയോക് പറയുന്നു. എന്നാൽ ഒടിടി കരാർ ആണ് ആദ്യം ഉണ്ടായത് എന്നാണ് ദുൽഖറിന്റെ കമ്പനി പ്രതികരിച്ചത്.

“ജോളിയാ ഇരിങ്ക നൻപാ”; ദളപതി പാടിയ ബീസ്റ്റിലെ ഗാനം മാർച്ച് 19ന് എത്തും…

‘ഉറക്കത്തോട് ഉറക്കം’; മമ്മൂട്ടിയുടെ ‘നൻപകൽ നേരത്ത് മയക്കം’ ടീസർ എത്തി…