വില്ലനെ പ്രശംസിച്ച് ഋഷി രാജ്
in

മോഹന്‍ലാല്‍ ചിത്രം വില്ലനെ പ്രശംസിച്ച് ഋഷി രാജ് സിങ്ങും

മോഹന്‍ലാല്‍ ചിത്രം വില്ലനെ പ്രശംസിച്ച് ഋഷി രാജ് സിങ്ങും

മോഹൻലാൽ – ബി ഉണ്ണികൃഷ്ണൻ ചിത്രം ഗംഭീര സിനിമയെന്ന അഭിപ്രായവുമായി ഋഷി രാജ് സിങ്ങും. കഴിഞ്ഞ ദിവസം വില്ലൻ കണ്ട ഋഷി രാജ് സിങ് ചിത്രത്തെ കുറിച്ച് വളരെ വിശദമായ ഒരു നിരൂപണവും നടത്തി. തനിക്കു ചിത്രം വളരെയധികം ഇഷ്ടമായി എന്ന് പറഞ്ഞ ഋഷി രാജ് സിങ് വില്ലൻ എന്ന ചിത്രത്തിന്റെ മേന്മകളെ കുറിച്ച് തന്റെ നിരൂപണത്തിൽ പറയുന്നു. സാധാരണ നമ്മൾ കണ്ടു ശീലിച്ച ത്രില്ലർ ചിത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായതും സവിശേഷമായതുമായ ഒരു അവതരണ രീതി പുലർത്തിയതുമായ ചിത്രമാണ് വില്ലൻ എന്ന് ഋഷി രാജ് സിങ് പറയുന്നു.

ജീവിതത്തിൽ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അതിനു പ്രതികാരം ചെയ്യാൻ നടക്കുന്ന നായകന്മാരെ മാത്രമേ നമ്മൾ സിനിമകളിൽ കണ്ടിട്ടുള്ളു. എന്നാൽ മറക്കാനും പൊറുക്കാനുമുള്ള മനസ്സ് കാണിക്കുന്ന നായകന്മാരെ നമ്മൾ കണ്ടിട്ടില്ല. അങ്ങനെയൊരു കഥാപാത്രം ആണ് മാത്യു മാഞ്ഞൂരാൻ എന്ന് ഋഷി രാജ് സിങ് പറയുന്നു. ഒരു ഘട്ടത്തിലും നിയമം കയ്യിലെടുക്കാത്ത മാത്യു മാഞ്ഞൂരാൻ ഒരു പോലീസ് ഓഫീസർ എന്ന നിലയിലും മാതൃക ആണെന്ന് പറഞ്ഞ ഋഷി രാജ് സിങ് വില്ലൻ നൽകുന്ന വലിയ സന്ദേശത്തെ കുറിച്ചും പറയുന്നു.

നമ്മളോട് തെറ്റ് ചെയ്യുന്നവരോട് പോലും ക്ഷമിക്കാൻ ഉള്ള മനസ്സ് നമ്മുക്ക് ഉണ്ടാകണം എന്നും മനസ്സിനെ കാർന്നു തിന്നുന്ന മഹാരോഗമാണ് പ്രതികാരം എന്നുള്ള മികച്ച ആശയമാണ് ചിത്രത്തിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു. മോഹൻലാൽ മാത്യു മാഞ്ഞൂരാൻ എന്ന കഥാപാത്രമായി പൂർണ്ണമായും മാറി എന്നും , തന്മയത്വത്തോടെ വളരെ സ്വാഭാവികമായി തന്നെ ആ പോലീസ് ഓഫീസർ കഥാപാത്രമായി അഭിനയിച്ചു എന്നും പറഞ്ഞു പ്രശംസിച്ച ഋഷി രാജ് സിങ്, മഞ്ജു വാര്യർ, വിശാൽ, രാശി ഖന്ന, ഹൻസിക, ചെമ്പൻ വിനോദ് എന്നിവരുടെ പ്രകടനത്തെയും എടുത്തു പറഞ്ഞു അഭിനന്ദിച്ചു.

ബി ഉണ്ണികൃഷ്ണന്റെ തിരക്കഥയും സംവിധാനവും വളരെ മികച്ചത് ആയിരുന്നു എന്നും ഋഷി രാജ് സിങ് പറഞ്ഞു . അതുപോലെ തന്നെ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ നമ്മൾ സാധാരണ ചിത്രങ്ങളിൽ കാണുന്നതിലും ഒരുപാട് മുകളിൽ നിലവാരം പുലർത്തിയെന്നും ഒരു നിമിഷം പോലും പ്രേക്ഷകനെ ബോറടിപ്പിക്കാതെ മികച്ച വേഗതയിൽ തന്നെയാണ് വില്ലൻ മുന്നോട്ടു പോയതെന്നും അദ്ദേഹം പറയുന്നു. ഏതായാലും ഈ മോഹൻലാൽ ചിത്രം മികച്ച പ്രേക്ഷകാഭിപ്രായവും നിരൂപക പ്രശംസയും നേടി ബോക്സ് ഓഫീസിൽ മുന്നേറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

ബ്രഹ്മാണ്ഡചിത്രം എന്തിരൻ 2 ജനുവരി 25 ന് തന്നെ റിലീസ് എന്ന് സ്ഥിരീകരണം

മോഹൻലാലിന്‍റെ കുഞ്ഞാലി മരയ്ക്കാർ 200 കോടി ബജറ്റിൽ 5 ഭാഷകളിൽ ഒരുങ്ങുന്ന മെഗാ പ്രൊജക്റ്റ്