in

മോഹന്‍ലാലിന്‍റെ കടുത്ത ആരാധകന്‍, ദുല്‍ഖറിനോട് സൗഹൃദം: ബാഹുബലി വില്ലൻ പറയുന്നു

മലയാളത്തിന്‍റെ മാഹാനടനെ ഒരുപാട് ആരാധിച്ച് ബാഹുബലി വില്ലന്‍ റാണ റാണ ദഗ്ഗുബതി

റാണ ദഗ്ഗുബതി ഇന്ന് ഇന്ത്യ മുഴുവൻ പ്രശസ്തൻ ആയ നടൻ ആണ്. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ വില്ലൻ വേഷം റാണക്കു നേടിക്കൊടുത്തത് ഇന്ത്യക്കു അകത്തും പുറത്തും ഒട്ടനവധി ആരാധകരെയാണ്.

തന്‍റെ പ്രകടനം കൊണ്ട് തിരശീലയില്‍ മായാജാലം വിരിയിച്ച് രാണ നേടിയത് നായകനോളം അല്ലേല്‍ നായകന്‍ നേടിയതിനെക്കാള്‍ കൂടുതല്‍ ആരാധകരെ ആണെന്ന് നിസംശയം പറയാം. അടുത്തിടെ ഒരു അഭിമുഖത്തില്‍ റാണ താന്‍ ആരാധിക്കുന്ന മലയാള നടന്‍ ആരാണെന്ന് വെളിപ്പെടുത്തുക ഉണ്ടായി.

ടെലിവിഷൻ അഭിമുഖത്തിൽ പങ്കെടുക്കവെ റാണയോടു അവതാരിക ഏറ്റവും അധികം ആരാധിക്കുന്ന അല്ലെങ്കിൽ ഏറ്റവും ഇഷ്ട്ടപെടുന്ന മലയാള സിനിമാ നടൻ ആരാണെന്നു ചോദിച്ചു. താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന മലയാള താരം മലയാളത്തിന്‍റെ മഹാനടൻ മോഹൻലാൽ ആണെന്നാണ് റാണ മറുപടി പറഞ്ഞത്.

മലയാളത്തിന്‍റെ യുവതാരം ദുൽഖര്‍ സൽമാൻ തന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ആണെന്നും ആ അടുപ്പം ദുൽഖറിനോട് ഉണ്ടെങ്കിലും ഏറ്റവും ആരാധിക്കുന്ന മലയാള സിനിമ നടൻ മോഹൻലാൽ സർ ആണെന്നാണ് റാണ പറയുന്നത്.

മലയാള സിനിമയിലെ എക്കാലത്തെയും ഏറ്റവും വലിയ താരമായ മോഹൻലാൽ ഇന്ത്യൻ സിനിമയിലെ തന്നെ ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച നടൻ ആണെന്നാണ് സിനിമയിലെ ഇതിഹാസങ്ങൾ പോലും വിലയിരുത്തുന്നത്. തെലുങ്കു സിനിമയിലും ഇപ്പോൾ വിലപ്പിടിപ്പുള്ള താരമായ മോഹൻലാലിന് തെലുങ്കു സിനിമയിൽ ഒട്ടേറെ ആരാധകർ ഉണ്ട്.

അല്ലു അർജുൻ, ജൂനിയർ എൻ ടി ആർ, എസ് എസ് രാജമൗലി , അനുഷ്ക ഷെട്ടി, തമന്ന, ജഗപതി ബാബു, ശ്രീകാന്ത് തുടങ്ങി ആ ലിസ്റ്റ് നീളുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും അധികം നടന്മാരും സംവിധായകരും ടെക്നിഷ്യന്മാരും ആരാധിക്കുന്ന, ഒരു വിസ്മയം ആയി കണക്കാക്കുന്ന നടനാണ് മലയാളത്തിന്‍റെ സ്വകാര്യ അഹങ്കാരമായ മോഹൻലാൽ.

പൂജ അവധിക്ക് മമ്മൂട്ടിയുടെ വക ആരാധകര്‍ക്ക് ഒരു സമ്മാനം ഒരുങ്ങുന്നു!

സച്ചി ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം മമ്മൂട്ടിയോ മോഹൻലാലോ?