പ്രിയദർശന്‍റെ ബിഗ് ബജറ്റ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത് പോലീസ് ട്രെയിനർ ആയി

0

പ്രിയദർശന്‍റെ ബിഗ് ബജറ്റ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത് പോലീസ് ട്രെയിനർ ആയി

കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് മൂൺഷോട്ട് എൻറ്റർറ്റേൻമെന്റിന്‍റെ ഉടമസ്‌ഥനായ സന്തോഷ് ടി കുരുവിള താൻ അടുത്ത വർഷം നിർമ്മിക്കാൻ പോകുന്ന ഒരു ബിഗ് ബജറ്റ് ചിത്രത്തിന്‍റെ വിവരങ്ങൾ പുറത്തു വിട്ടത്. ഒപ്പത്തിന് ശേഷം മോഹൻലാൽ- പ്രിയദർശൻ ടീം ഒരിക്കൽ കൂടി ഒന്നിക്കുന്ന ഈ ചിത്രം ഒരു മാസ്സ് എന്റെർറ്റൈനെർ ആയിരിക്കുമെന്നും അഞ്ചു ഭാഷകളിൽ ആയാണ് ഈ ചിത്രം പുറത്തു വരുന്നതെന്നും സന്തോഷ് ടി കുരുവിള അറിയിച്ചിരുന്നു. ഈ ചിത്രത്തിൽ ഒരു പോലീസ് ട്രെയിനർ ആയാണ് മോഹൻലാൽ എത്തുന്നത് എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തന്‍റെ കരിയറിൽ ആദ്യമായാണ് മോഹൻലാൽ ഇത്തരം ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ പോകുന്നത്. ഹാസ്യത്തിനും പ്രാധാന്യം നല്കിയൊരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും പ്രിയദർശൻ തന്നെയാണ്. ഈ ചിത്രത്തിന്‍റെ തിരക്കഥ പൂർത്തിയാക്കിയതിന് ശേഷമാണു പ്രിയദർശൻ തമിഴ് ചിത്രമായ നിമിർ തുടങ്ങിയത്. സന്തോഷ് ടി കുരുവിള തന്നെ നിർമ്മിക്കുന്ന നിമിർ മഹേഷിന്റെ പ്രതികാരം എന്ന മലയാളം ചിത്രത്തിന്റെ റീമേക് ആണ്.

ഇപ്പോൾ നിമിർ എന്ന ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലിയിൽ ആണ് പ്രിയദർശൻ. മോഹൻലാൽ ആവട്ടെ ഒടിയൻ എന്ന ചിത്രം പൂർത്തിയാക്കുന്ന തിരക്കിലാണ്. ഇതിനു ശേഷം സന്തോഷ് ടി കുരുവിള തന്നെ നിർമ്മിക്കുന്ന അജോയ് വർമ്മ ചിത്രത്തിൽ ആയിരിക്കും മോഹൻലാൽ അഭിനയിക്കുക. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറും കൂടാതെ ഭദ്രന്‍ ചിത്രവും മോഹന്‍ലാല്‍ ചെയ്യും. ഇതിനു ശേഷമാകും പ്രിയദർശൻ ചിത്രം ആരംഭിക്കുക എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

മോഹൻലാൽ നായകനായി എത്തുന്ന ആയിരം കോടിയുടെ മഹാഭാരത ഷൂട്ടിംഗ് ആരംഭിക്കുന്ന സമയം അറിഞ്ഞതിനു ശേഷമായിരിക്കും പ്രിയദർശൻ ചിത്രത്തിന്റെ ഷൂട്ടിംഗ് തീയതി തീരുമാനിക്കുക. ഒരു ഷാജി കൈലാസ് ചിത്രവും മോഹൻലാൽ കമ്മിറ്റ് ചെയ്തിട്ടുണ്ട്. മോഹൻലാൽ- പ്രിയദർശൻ ചിത്രത്തിൽ ഒരു പോലീസ് ട്രെയിനിങ് കോളേജിലെ അധ്യാപകനും അവിടെ ട്രെയിനിങ്ങിനു എത്തുന്ന പോലീസുകാരും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ ആയിരിക്കും പറയുക.

LEAVE A REPLY

Please enter your comment!
Please enter your name here