പ്രണയത്തിന്റെ ലോകത്ത് ഒരുമിച്ച് കാർത്തിയും തൃഷയും; ‘പൊന്നിയിൻ സെൽവൻ 2’ ഗാനം…

മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ 2വിലെ ആദ്യ ഗാനം പുറത്തിറങ്ങി. മലയാളത്തിൽ ‘അകമലർ’ എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ഈ ഗാനത്തിന് എ ആർ റഹ്മാൻ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. കാർത്തിയും തൃഷയും അഭിനയിച്ചിരിക്കുന്ന ഈ ഗാനം പ്രേക്ഷകരെ സംഗീതത്തിന്റെയും പ്രണയത്തിന്റെയും ലോകത്തേക്ക് കൂട്ടികൊണ്ട് പോകുന്ന ഒന്നാണ്. ഇളങ്കോ കൃഷ്ണൻ എഴുതിയ ഈ ഗാനം ശക്തിശ്രീ ഗോപാലനാണ് ആലപിച്ചിരിക്കുന്നത്.
അതേസമയം, 2022ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമായ പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗത്തിന്റെ റിലീസിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. തമിഴ് നാട് ബോക്സ് ഓഫീസിൽ നിന്ന് റെക്കോർഡ് കളക്ഷൻ ആയിരുന്നു ചിത്രം നേടിയത്. കൽക്കി കൃഷ്ണമൂർത്തി എഴുതി 1955-ൽ പുറത്തിറങ്ങിയ അതേ പേരിലുള്ള ജനപ്രിയ നോവൽ ആയിരുന്നു ഈ സിനിമയ്ക്ക് പ്രചോദനമായി മാറിയത്. വിക്രം, ഐശ്വര്യ റായ് ബച്ചൻ, ജയം രവി, കാർത്തി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല, പ്രഭു, ആർ ശരത്കുമാർ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്. ഏപ്രിൽ 28ന് രണ്ടാം ഭാഗം തിയേറ്ററുകളിൽ എത്തുക. വീഡിയോ: