in

പഴയ ആ ജനപ്രിയ വൈബ് തിരികെ വരുന്നു; ‘പവി കെയർ ടേക്കർ’ ഏപ്രിൽ 26ന്…

പഴയ ആ ജനപ്രിയ വൈബ് തിരികെ വരുന്നു; ‘പവി കെയർ ടേക്കർ’ ഏപ്രിൽ 26ന്…

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി നടൻ വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമായ പവി കെയർ ടേക്കർ റിലീസിന് തയ്യാറാകുക ആണ്. ഏപ്രിൽ 26ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രോമോ മെറ്റീരിയലുകൾക്ക് എല്ലാം തന്നെ മികച്ച സ്വീകരണം ആണ് ലഭിക്കുന്നത്. ചിത്രത്തിൻ്റെ പോസ്റ്ററുകളും റിലീസ് ആയ ചിത്രത്തിലെ ഒരു ഗാനവും ടീസറും എല്ലാം തന്നെ പഴയ ദിലീപ് ചിത്രങ്ങളുടെ ഒരു വൈബ് നൽകുന്നു എന്നത് ആണ് പ്രേക്ഷകരിൽ പ്രതീക്ഷ നിറയ്ക്കുന്ന ഘടകം.

കഴിഞ്ഞ ദിവസം പുറത്തുവന്ന പുതിയ പോസ്റ്ററും ദിലീപിൻ്റെ ജനപ്രിയ ചിത്രങ്ങളെ ഓർമ്മിപ്പിക്കുന്ന തരത്തിൽ ഉള്ളത് ആണ്. അരവിന്ദൻ്റെ അതിഥികൾ എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് രാജേഷ് രാഘവൻ ആണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സ്ഫടികം ജോർജ് എന്നിവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

അഞ്ച് പുതുമുഖ നായികമാർ ഈ ചിത്രത്തിൽ ദിലീപിന് ഒപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റ ബാനറിൽ ദിലീപ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം മിഥുൻ മുകുന്ദനും ഛായാഗ്രഹണം സനു താഹിർ ആണ് നിർവഹിച്ചത്. ദീപു ജോസഫ് ആണ് എഡിറ്റർ.

കാത്തിരിപ്പ് വെറുതെ ആവില്ല, പ്രതീക്ഷ നൽകി ദുൽഖറിൻ്റെ ‘ലക്കി ഭാസ്കർ’ ടീസർ എത്തി…

“ഇങ്ങനെ ഒരു സ്വീകരണം കിട്ടുമ്പോൾ സന്തോഷമാണ്”, ‘വർഷങ്ങൾക്കു ശേഷം’ വിജയം, നിവിൻ്റെ പ്രതികരണം ഇങ്ങനെ…