in

പാപ്പനിൽ തലമുറകളുടെ അപൂർവ്വ സംഗമം; ചിത്രം റിലീസിനായി തയ്യാറാകുന്നു…

പാപ്പനിൽ തലമുറകളുടെ അപൂർവ്വ സംഗമം; ചിത്രം റിലീസിനായി തയ്യാറാകുന്നു…

ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയെ നായകനാക്കി ജോഷി ഒരുക്കുന്ന ചിത്രമാണ് ‘പാപ്പൻ’. ഡേവിഡ് കാച്ചപ്പിള്ളി ആണ് ചിത്രത്തിന്റെ നിർമ്മാതാവ്. വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു കാര്യം ഈ ചിത്രത്തിൽ സംഭവിച്ചിരിക്കുക ആണ്. തലമുറകളുടെ അപൂർവ്വ സംഗമം ആണ് ഈ ചിത്രത്തിലൂടെ യാഥാർഥ്യം ആകുന്നത്.

സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്നു എന്നത് മുൻപേ തന്നെ ശ്രദ്ധേയമായ വാർത്ത ആയിരുന്നു. രണ്ട് പേരും അഭിനേതാക്കൾ ആയാണ് പാപ്പന്റെ ഭാഗമാകുന്നത്. കൂടാതെ, സംവിധായകൻ ജോഷിയുടെ മകനും നിർമ്മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകനും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

പാപ്പന്റെ ക്രിയേറ്റീവ് ഡയറക്ടർ ആണ് ജോഷിയുടെ മകൻ അഭിലാഷ് ജോഷി. ഡേവിഡ് കാച്ചപ്പിള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. നാല്പത് വർഷങ്ങളോളമായി മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന ഈ മൂന്ന് പേരും അവരുടെ മക്കളും ഒരു ചിത്രത്തിൽ ഒന്നിക്കുമ്പോൾ അത് വലിയ കൗതുകം കൂടി ആകുക ആണ് സിനിമാ പ്രേക്ഷകർക്ക്.

‘ടൈഗർ സലീം’ എന്ന ചിത്രത്തിലൂടെ 1978ൽ ആണ് ജോഷി മലയാള സിനിമയിൽ സംവിധായകനായി അരങ്ങേറ്റം നടത്തിയത്. നിർമ്മാണ രംഗത്തേക്ക് ഡേവിഡ് എത്തിയത് ആകട്ടെ 1981ൽ പുറത്തിറങ്ങിയ ‘വിടപറയും മുൻപേ’ എന്ന ചിത്രം നിർമ്മിച്ചു കൊണ്ടും. 1965ൽ ബാല താരമായി എത്തിയ ‘ഓടയിൽ നിന്ന്’ എന്ന ചിത്രത്തിലൂടെ ആയിരുന്നു സുരേഷ് ഗോപിയുടെ സിനിമാ അരങ്ങേറ്റം.

ആർ ജെ ഷാൻ ആണ് പാപ്പന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത് നീത പിള്ളയാണ്. എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രത്തെ ആണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്തുവന്നിരുന്നു. ചിത്രം റിലീസിനായി തയ്യാറെടുക്കുക ആണ്.

സൗബിന്‍റെ മൂൺ വാക്ക്, ആടി പാടി ഭാസിയും; ഭീഷ്മ പർവ്വം പറുദീസ ഗാനം…

ബോക്സ് ഓഫിസിൽ തിളങ്ങി ആറാട്ട്; ഓപ്പണിങ്ങ് വീക്കെൻഡ് കളക്ഷൻ റിപ്പോർട്ട്…