in

കലിപ്പ് നോട്ടവുമായി സുരേഷ് ഗോപി; ‘പാപ്പൻ’ ഉടനെ തീയേറ്ററുകളിൽ എത്തും…

കലിപ്പ് നോട്ടവുമായി സുരേഷ് ഗോപി; ‘പാപ്പൻ’ ഉടനെ തീയേറ്ററുകളിൽ എത്തും…

മാസ്റ്റർ സംവിധായകൻ ജോഷി സുരേഷ് ഗോപിയെ നായകനായി ഒരുക്കുന്ന ചിത്രമാണ് ‘പാപ്പൻ’. ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയായതായും അപ്‌ഡേറ്റുമായി ഉടനെ എത്തും എന്നും കഴിഞ്ഞ ദിവസം സുരേഷ് ഗോപി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇപ്പോളിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുക ആണ് അദ്ദേഹം.

തീവ്രമായ നോട്ടവുമായി ആണ് സുരേഷ് ഗോപി പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. പാപ്പൻ തീയേറ്ററുകളിൽ ഉടനെ എത്തും എന്നും റിലീസ് തീയതി വൈകാതെ തന്നെ ഔദ്യോഗികമായി അറിയിക്കും എന്നും പോസ്റ്റർ പങ്കുവെച്ചു കൊണ്ട് സുരേഷ് ഗോപി കുറിക്കുന്നു. പോസ്റ്റർ കാണാം:

എബ്രഹാം മാത്യു മാത്തൻ അഥവാ പാപ്പൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി എത്തുന്ന ഈ ചിത്രം ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണ്. ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ആർ ജെ ഷാൻ ആണ്. ആഴ്ചകൾക്ക് മുൻപ് നിർമ്മാതാക്കൾ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണങ്ങൾ ആയിരുന്നു ലഭിച്ചത്. സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ള, ഗോകുൽ സുരേഷ് ഗോപി എന്നിവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന പാപ്പന്റെ എഡിറ്റർ ശ്യാം ശശിധരൻ ആണ്. ജേക്സ് ബിജോയ് ചിത്രത്തിന് സംഗീതം ഒരുക്കുന്നു. ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കറും കലാസംവിധാനം നിമേഷ് എം താനൂരുമാണ് നിർവഹിച്ചിരിക്കുന്നത്.

താരനിര മുഴുവൻ അണിനിരന്ന ‘ഗോൾഡ്‌’ പോസ്റ്റർ സൂപ്പർ ഹിറ്റ്..!

അഗാധമായ കുഴിയിൽ വീണ ബസിലെ അതിജീവനം; നെഞ്ചിടുപ്പ് കൂട്ടി ‘ഒ2’ ട്രെയിലര്‍…