“നായാടാൻ മനസ്സുകൊണ്ടൊരുക്കമായെ”; ‘കടുവ’യുടെ മാസ് സോങ്ങ് എത്തി…
മാസ് സിനിമകളുടെ ആരാധകർക്ക് തീയേറ്ററുകളിൽ ആഘോഷമാക്കാൻ ‘കടുവ’ എത്തുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന ഈ ചിത്രത്തിൽ മാസ് സീനുകൾക്ക് ഒപ്പം മാസ് ബിജിഎമ്മുകളും മാസ് ഗാനങ്ങളും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. ചിത്രത്തിലെ ഒരു ഗാനം ഇപ്പോൾ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണ്.
‘പാൽവർണ്ണ കുതിരമേൽ’ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ആയിരിക്കുന്നത്. ലിബിൻ സ്കറിയ, മിഥുൻ സുരേഷ്, ശ്വേത അശോക് എന്നിവർ ചേർന്ന് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഗണ സന്തോഷ് വർമ്മയുടെ വരികൾക്ക് ജേക്‌സ് ബിജോയ് സംഗീതം പകർന്നിരിക്കുന്നു. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ കാണാം: