in

വീക്കെൻഡ് ആഘോഷമാക്കാൻ സൂപ്പര്‍ഹിറ്റ് ചിത്രങ്ങൾ ഒടിടിയിൽ എത്തി!

വീക്കെൻഡ് ആഘോഷമാക്കാൻ സൂപ്പര്‍ഹിറ്റ് ചിത്രങ്ങൾ ഒടിടിയിൽ എത്തി!

വീക്കെൻഡ് ആഘോഷമാക്കാൻ ഒരുപിടി ചിത്രങ്ങൾ ഒടിടി റിലീസായി എതിയിരിക്കുക ആണ്. തിയേറ്റർ റിലീസ് ആയി എത്തിയപ്പോൾ മികച്ച അഭിപ്രായങ്ങൾ നേടിയ ചിത്രങ്ങൾ ആണ് ഇന്ന് ഒടിടി റിലീസ് ആയി എത്തിയ ചിത്രങ്ങൾ ഒക്കെയും. അതുകൊണ്ട് തന്നെ പ്രേക്ഷകർ വളരെയധികം കാത്തിരുന്ന ചിത്രങ്ങൾ ആണ് ഇവ.

ഈ വർഷം തീയേറ്ററുകളിൽ മികച്ച അഭിപ്രായങ്ങൾ നേടിയ രണ്ട് മലയാള ചിത്രങ്ങൾ ആയ ’21 ഗ്രാംസ്’, ‘ജോ ആൻഡ് ജോ’ ഒടിടിയിൽ എത്തി. കൂടാതെ, ശിവകാർത്തികേയൻ നായകനായ സൂപ്പർഹിറ്റ് തമിഴ് ചിത്രം ‘ഡോൺ’ ആണ് ഇന്ന് ഒടിടി റിലീസായ മറ്റൊരു ചിത്രം.

നവാഗതനായ ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത ’21 ഗ്രാംസ്’ ത്രില്ലർ ജോണറിൽ ഒരുക്കിയ ചിത്രമാണ്. അനൂപ് മേനോൻ നായകനായ ഈ ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ആണ് സ്‌ട്രീം ചെയ്യുന്നത്. മാർച്ച് 18ന് തീയേറ്ററുകളിൽ റിലീസ് ആയ ചിത്രം മികച്ച അഭിപ്രായങ്ങൾ നേടി ബോക്സ് ഓഫീസിൽ ഹിറ്റായ ചിത്രമായിരുന്നു. മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ചിത്രം ഒടിടിയിൽ എത്തിയിരിക്കുന്നത്.

യുവതാരനിര അണിനിരന്ന ‘ജോ ആന്റ് ജോ’ ആമസോണിന്റെ പ്രൈം വീഡിയോയിൽ ആണ് റിലീസ് ആയിരിക്കുന്നത്. അരുൺ ടി ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ നിഖില വിമല, മാത്യു തോമസ്, നസ്‌ലിൻ എന്നിവർ ആണ് പ്രധാനവേഷത്തിൽ അഭിനയിച്ചത്. തീയേറ്ററുകളിൽ മികച്ച അഭിപ്രായങ്ങൾ നേടിയ ചിത്രം യുവ പ്രേക്ഷകർ വളരെയധികം കാത്തിരുന്നൊരു ചിത്രമാണ്.

പോസ്റ്റ് കോവിഡ് ബോക്സ് ഓഫീസിൽ
ശിവകാർത്തികേയന്റെ സ്റ്റാർഡം ഒരിക്കൽ കൂടി വെളിപ്പെടുത്തിയ ചിത്രമാണ് ‘ഡോൺ’. വമ്പൻ വിജയമായ ഡോക്ടറിന് ശേഷം ഈ ചിത്രത്തിലൂടെ രണ്ടാമതും നൂറ് കോടി ക്ലബ്ബ് നേട്ടത്തിന് ശിവകാർത്തികേയനെ അർഹനാക്കി ഈ ചിത്രം. നവാഗതനായ സിബി ചക്രവർത്തി ഒരുക്കിയ ചിത്രം നെറ്റ്ഫ്ലിക്സിൽ ആണ് സ്ട്രീമിങ്ങ് ആരംഭിച്ചിരിക്കുന്നത്.

വില്ലന്മാരെ അടിച്ചു തൂക്കി ബാലയ്യ; പിറന്നാൾ സമ്മാനമായി 107-ാം ചിത്രത്തിന്റെ ടീസർ…

‘ലൂസിഫർ’ ടീമിനൊപ്പം ചേർന്ന് കെജിഎഫ് നിർമ്മാതാക്കൾ; ‘ടൈസൺ’ പ്രഖ്യാപിച്ചു…