in

പുതിയ മലയാളം ചിത്രങ്ങളുടെ സാറ്റലൈറ്റ് റൈറ്റുകൾ പുറത്തു; മുന്നിൽ മോഹൻലാൽ ചിത്രങ്ങൾ

പുതിയ മലയാളം ചിത്രങ്ങളുടെ സാറ്റലൈറ്റ് റൈറ്റുകൾ പുറത്തു; മുന്നിൽ മോഹൻലാൽ ചിത്രങ്ങൾ

ഓണം മുതൽ പുറത്തിറങ്ങിയ എട്ടു മലയാളം ചിത്രങ്ങളുടെ സാറ്റലൈറ്റ് റൈറ്റുകൾ പുറത്തു വന്നു . വെളിപാടിന്‍റെ പുസ്തകം, പുള്ളിക്കാരൻ സ്റ്റാറാ, ആദം ജോൺ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, തരംഗം, വില്ലൻ, രാമലീല, പറവ എന്നീ ചിത്രങ്ങളുടെ സാറ്റലൈറ്റ് റൈറ്റുകൾ ആണ് പുറത്തു വന്നിരിക്കുന്നത്. മോഹൻലാൽ ചിത്രങ്ങളായ വില്ലനും വെളിപാടിന്റെ പുസ്തകവും മറ്റുള്ളവയെക്കാൾ ഒരുപാട് മുന്നിൽ നിൽക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

ഏറ്റവും ഉയർന്ന സാറ്റലൈറ്റ് റൈറ്സ് ഈ കൂട്ടത്തിൽ നേടിയത് മോഹൻലാൽ ചിത്രമായ വില്ലൻ ആണ്. ഏഴു കോടി രൂപയാണ് ഈ ചിത്രത്തിന് സാറ്റലൈറ്റ് റൈറ്റ് ആയി കിട്ടിയത്. സൂര്യ ടിവി യാണ് വില്ലൻ വാങ്ങിയിരിക്കുന്നത്. ആറു കോടി രൂപയ്ക്കു അമൃത ടിവി വാങ്ങിയ മോഹൻലാൽ ചിത്രമായ വെളിപാടിന്റെ പുസ്തകം ആണ് രണ്ടാം സ്ഥാനത്തു നിൽക്കുന്നത്. മൂന്നാം സ്ഥാനത്തു എത്തിയിരിക്കുന്നത് നിവിൻ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയാണ്. നാല് കോടി അറുപതു ലക്ഷം രൂപയാണ് ഈ ചിത്രത്തിന് ലഭിച്ച തുക.

നാല് കോടി രൂപ സാറ്റലൈറ്റ് റൈറ്സും ആയി ദിലീപ് നായകനായ രാമലീലയും മൂന്നു കോടി തൊണ്ണൂറു ലക്ഷം രൂപയുമായി പൃഥ്വിരാജിന്‍റെ ആദം ജോണും നാലും അഞ്ചും സ്ഥാനത്തു നിൽക്കുന്നു. മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രം മൂന്നു കോടി അമ്പതു ലക്ഷം രൂപ നേടി ആറാം സ്ഥാനത്തും ദുൽഖറിന്‍റെ പറവ മൂന്നു കോടി നേടി ഏഴാം സ്ഥാനത്തുമാണ്. ടോവിനോ തോമസിന്‍റെ തരംഗം എന്ന ചിത്രമാണ് രണ്ടു കോടി അറുപതു ലക്ഷം രൂപ നേടി എട്ടാം സ്ഥാനത്തു നിൽക്കുന്നത്.

ബോക്സ് ഓഫീസിൽ എന്ന പോലെ തന്നെ സാറ്റലൈറ്റ് മാർക്കറ്റിലും മോഹൻലാൽ മറ്റുള്ളവരേക്കാൾ കാതങ്ങൾ മുന്നിൽ നിൽക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. നിലവിലെ മിനി സ്ക്രീൻ ടി ആർ പി റെക്കോർഡുകൾ എല്ലാം തന്നെ മോഹൻലാൽ ചിത്രങ്ങളുടെ പേരിൽ ആണ്. പുലിമുരുകനും ഒപ്പവും ദൃശ്യവുമെല്ലാം റെക്കോർഡ് ടിആർപി റേറ്റിങ് നേടിയ മലയാള ചിത്രങ്ങൾ ആണ്. നിവിൻ പോളിയുടെ പ്രേമം ആണ് ഈ ലിസ്റ്റിൽ ഉള്ള മറ്റൊരു മലയാള ചിത്രം.

ദുൽഖര്‍ സൽമാൻ-ജയറാം ചിത്രവുമായി വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോര്‍ജ്ജും എത്തുന്നു

ആദി ഷൂട്ടിങ് അവസാനിച്ചു; റിലീസ് തീയതി തീരുമാനിച്ചിട്ടില്ലെന്ന് ജീത്തു ജോസഫ്