in

ആ റെക്കോർഡ് തകരുന്നത് നാല് വർഷങ്ങൾക്ക് ശേഷം; ഭീഷ്മയ്ക്ക് ഒമർ ലുലുവിന്‍റെ ആശംസ…

ആ റെക്കോർഡ് തകരുന്നത് നാല് വർഷങ്ങൾക്ക് ശേഷം; ഭീഷ്മയ്ക്ക് ഒമർ ലുലുവിന്‍റെ ആശംസ…

‘ഭീഷ്മ പർവ്വം’ എന്ന ചിത്രനായുള്ള കാത്തിരിപ്പിൽ ആണ് പ്രേക്ഷകർ. അമൽ നീരദ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ഈ മാസ് ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും സോഷ്യൽ മീഡിയയിൽ വൻ സ്വീകരണം ആണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും ടീസറും ഒക്കെ ഓൺലൈനിൽ സൂപ്പർ ഹിറ്റുകൾ ആണ്. ഇപ്പോളിതാ ചിത്രത്തിന് മറ്റൊരു റെക്കോർഡ് നേട്ടം കൂടി സ്വന്തമായിരിക്കുക ആണ്.

ഏറ്റവും കൂടുതൽ ലൈക്സ് കിട്ടിയ മലയാളം ടീസർ എന്ന റെക്കോർഡ് ആണ് ഭീഷ്മ പർവ്വം നേടിയിരിക്കുന്നത്.
നാല് വർഷങ്ങൾക്ക് ശേഷം ആണ് ഇത്തരത്തിൽ ഒരു റെക്കോർഡ് നേട്ടം മലയാളത്തിൽ സംഭവിക്കുന്നത് എന്നൊരു പ്രത്യേകതയും ഉണ്ട്.

https://newscoopz.in/bheeshma-parvam-teaser-is-out/

‘ഒരു അഡാർ ലൗ’ എന്ന ഒമർ ലുലു ചിത്രം സ്ഥാപിച്ച റെക്കോർഡ് ആണ് ഭീഷ്മ പർവ്വം മറികടന്നിരിക്കുന്നത്. നാല് വർഷങ്ങളോളം ഈ നേട്ടം സ്വന്തമാക്കി വെച്ചിരുന്ന ചിത്രത്തിന്റെ സംവിധായകൻ ഒമർ ലുലു തന്നെ ആരാധകരോട് സോഷ്യൽ മീഡിയയിൽ ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്. ഒപ്പം അദ്ദേഹം ഭീഷ്മ പാർവ്വത്തിന് ആശംസകളും നേരുന്നു.

“റെക്കോഡുകൾ തകർക്കാൻ ഉള്ളതാണ് ഏറ്റവും കുടുതൽ ലൈക്ക് ഉള്ള മലയാള സിനിമാ ടീസർ എന്ന റെക്കോഡ്‌ ഒരു അഡാറ് ലവിന്റെ കയ്യിൽ നിന്നും നാല് വർഷത്തിനു ശേഷം ഭീഷ്മക്ക് സ്വന്തം.”, സോഷ്യൽ മീഡിയയിൽ ഒമർ ലുലു കുറിച്ചു. ചിത്രത്തിലെ ജാവോ എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഡയലോഗ് പറഞ്ഞാണ് ഒമർ ലുലു പോസ്റ്റ് അവസാനിപ്പിച്ചത്. ‘ഭീഷ്മ പർവ്വം’ മാർച്ച് മൂന്നിന് ആണ് തീയേറ്ററുകളിൽ എത്തുന്നത്.

‘സിബിഐ 5 ദ് ബ്രയിൻ’; ടൈറ്റിലും അയ്യർ ലുക്കും വെളിപ്പെടുത്തി മോഷൻ പോസ്റ്റർ എത്തി…

കൂമൻ: ജീത്തുവിന്റെ ത്രില്ലറിൽ നായകനാവാൻ ആസിഫ് അലി എത്തി; ചിത്രങ്ങൾ…