അഗാധമായ കുഴിയിൽ വീണ ബസിലെ അതിജീവനം; നെഞ്ചിടുപ്പ് കൂട്ടി ‘ഒ2’ ട്രെയിലര്‍…

നയൻതാരയുടെ ഏറ്റവും പുതിയ ചിത്രമായ ‘ഒ2’ തിയേറ്റർ റിലീസ് ഒഴിവാക്കി ഡയറക്റ്റ് ഒടിടി റിലീസ് ആയി ഡിസ്നി+ ഹോട്ട്‌സ്റ്റാറിൽ സ്‌ട്രീം ചെയ്യാന്‍ തയ്യാറെടുക്കുക ആണ്. നവാഗതനായ ജിഎസ് വിക്‌നേഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുക ആണ് ഡിസ്നി+ ഹോട്ട്‌സ്റ്റാർ. ദൃശ്യങ്ങൾ പരിശോധിച്ചാൽ, ഒരു ബസിനുള്ളിൽ ഏറെക്കുറേ പൂർണ്ണമായും സജ്ജീകരിച്ചിരിക്കുന്ന സർവൈവൽ ത്രില്ലർ ആണ് ചിത്രം എന്ന് ട്രെയിലറിൽ നിന്ന് മനസിലാക്കാൻ കഴിയുന്നുണ്ട്.
സാധാരണ ആളുകളെ പോലെ ശ്വസിക്കാൻ കഴിയാത്ത രോഗിയായ മകന്റെ അമ്മയുടെ വേഷത്തിൽ ആണ് നയൻതാര എത്തുന്നത്. ഓക്‌സിജൻ സപ്പോർട്ട് ആവശ്യമുള്ള മകനുമായി കൊച്ചിയിലേക്ക് ഉള്ള അവരുടെ ബസ് യാത്രയിൽ അപകടം സംഭവിക്കുന്നു. അഗാധമായ കുഴിയിൽ വീണ ബസിനുള്ളിൽ ഓക്സിജന് വേണ്ടി പരസ്പരം പോരാടുന്നവർക്ക് ഇടയിൽ മകന് വേണ്ടി പോരാടുന്ന അമ്മയായി നയൻതാരയെ ട്രെയിലറിൽ കാണാൻ കഴിയും. ട്രെയിലർ:
അഗാധമായ കുഴിയിൽ വീണ ബസിനുള്ളിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നതെന്നും യാത്രക്കാർക്ക് അതിജീവിക്കാൻ ശാന്തത വേണമെന്നും മുൻപ് ഇറങ്ങിയ ചിത്രത്തിന്റെ ടീസർ വ്യക്തമാക്കിയിരുന്നു. യാത്രക്കാർക്ക് അതിജീവിക്കാൻ 12 മണിക്കൂർ സമയമുണ്ടെന്ന് നയൻതാര യാത്രക്കാരോട് പറയുന്നതായി ടീസറിൽ കാണിക്കുന്നു. ടീസര്‍:
ഡ്രീം വാരിയർ പിക്ചേഴ്സ് നിർമ്മിച്ച ചിത്രം ഡയറക്റ്റ് ഒടിടി പ്രീമിയർ തിരഞ്ഞെടുത്ത് തിയേറ്റർ റിലീസ് ഒഴിവാക്കുന്ന നയൻതാരയുടെ മൂന്നാമത്തെ ചിത്രം കൂടിയാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.