കെജിഎഫ് സംവിധായകൻ ഒരുക്കുന്ന ചിത്രത്തിലെ എൻടിആറിന്റെ ഗെറ്റപ്പ് പുറത്ത്…
തെലുങ്ക് സൂപ്പർസ്റ്റാർ ജൂനിയർ എൻടിആറിന് ഇന്ന് 39-ാം ജന്മദിനമാണ്. കഴിഞ്ഞ ദിവസം അദ്ദേഹം പുതിയ ചിത്രത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടിരുന്നു. എൻടിആറിന്റെ 30-ാം ചിത്രം സംവിധാനം ചെയ്യുന്നത്. കൊരട്ടാല ശിവ ആണ്. ഈ ചിത്രത്തിന് ശേഷമുള്ള പ്രോജക്റ്റിന്റെ അപ്‌ഡേറ്റും എൻടിആർ ആരാധകർക്ക് ഒപ്പം പങ്കുവെച്ചിരിക്കുക ആണ് ഇപ്പോൾ.
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന് ഒപ്പമാണ് തന്റെ 31-ാം ചിത്രം എന്ന പ്രഖ്യാപനം ആണ് എൻടിആർ നടത്തിയിരിക്കുന്നത്. ഒപ്പം ചിത്രത്തിലെ ഗെറ്റപ്പും താരം ഒരു പോസ്റ്ററിലൂടെ പുറത്തുവിട്ടു. ആക്ഷൻ ചിത്രം എന്ന ഫീൽ ആണ് പോസ്റ്റർ നൽകുന്നത്. പോസ്റ്റർ കാണാം:
And then with @prashanth_neel pic.twitter.com/cUBWeSoxfW
— Jr NTR (@tarak9999) May 20, 2022
വളരെ തീവ്രമായ നോട്ടത്തിലുള്ള എൻഅടിആറിനെ ആണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ജന്മദിനത്തിൽ ആരാധകർക്ക് ഒരു ട്രീറ്റ് ആയി മാറും ഈ പോസ്റ്റർ എന്നത് തീർച്ച. മൈത്രി മൂവി മേക്കേഴ്സും നിർമ്മിക്കുന്ന ഈ ചിത്രം പാൻ ഇന്ത്യൻ ആരാധകരെ ലക്ഷ്യം വെച്ചാണ് ഒരുക്കുന്നത്. ‘ആർആർആർ’ എന്ന രാജമൗലി ചിത്രത്തിൽ രാം ചരണിന് ഒപ്പം നായകാവേഷത്തിൽ തിളങ്ങിയ എൻടിആറിന്റെ അടുത്ത രണ്ട് ചിത്രങ്ങളും പാൻ ഇന്ത്യൻ റിലീസ് ആണ് പ്ലാൻ ചെയ്യുന്നത്.
കഴിഞ്ഞ ദിവസം കൊരട്ടാല ശിവ ഒരുക്കുന്ന എൻടിആർ 30 ന്റെ ഒരു വീഡിയോ പുറത്തുവന്നിരുന്നു. എൻടിആറിന്റെ ഡയലോഗുകൾ ഉൾപ്പെടുത്തിയ ഈ വീഡിയോ തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ആണ് പുറത്തിറങ്ങിയത്. അനിരുദ്ധ് രവിചന്ദ്രൻ ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ശ്രീകർ പ്രസാദ് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ രത്നവെൽ ആണ്. സാബു സിറിൽ ആണ് പ്രൊഡക്ഷൻ ഡിസൈനർ. എൻടിആറിന്റെ സഹോദരൻ നന്ദമുരി കല്യാൺ റാം ആണ് ചിത്രം അവതരിപ്പിക്കുന്നത്.