in

അടുത്ത ഏപ്രിലില്‍ കേരള ബോക്സ്‌ ഓഫീസില്‍ മോഹന്‍ലാലും ദിലീപും രജനികാന്തിനെ നേരിടുന്നു?

അടുത്ത ഏപ്രിലില്‍ കേരള ബോക്സ്‌ ഓഫീസില്‍ മോഹന്‍ലാലും ദിലീപും രജനികാന്തിനെ നേരിടുന്നു?

അടുത്ത വർഷം ഏപ്രിൽ മാസത്തിൽ കേരളാ ബോക്സ് ഓഫീസ് സാക്ഷ്യം വഹിക്കാൻ പോകുന്നത് മുൻപെങ്ങും കണ്ടിട്ടില്ലാത്ത ഒരു വമ്പൻ താരയുദ്ധത്തിനാവും എന്നാണ് സൂചനകള്‍. മലയാളത്തിലെ എക്കാലത്തെയും വലിയ താരമായ മോഹൻലാൽ തന്‍റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി വരുമ്പോൾ, മോഹൻലാൽ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ കുടുംബ പ്രേക്ഷകരുടെ പിന്തുണയുള്ള നടൻ ദിലീപും എത്തുന്നത് തന്‍റെ കരിയറിലെ ഇത് വരെയുള്ള വലിയ ചിത്രവുമായാണ്. പക്ഷെ ഇവരെ കാത്തിരിക്കുന്നത് തന്‍റെ കരിയർ ഹൈപ്പ് ചിത്രവുമായി ലോകമെമ്പാടും തരംഗം സൃഷ്ടിക്കാൻ ഒരുങ്ങുന്ന സൂപ്പർ സ്റ്റാർ രജനികാന്തും .

വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻ എന്ന ഫാന്റസി ത്രില്ലറുമായാണ് മോഹൻലാൽ എത്തുന്നത്. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ബജറ്റ് മുപ്പത് കോടിക്ക് മുകളിൽ ആണെന്നാണ്‌ സൂചന. മഞ്ജു വാര്യർ, പ്രകാശ് രാജ് , നരെയ്ൻ , സിദ്ദിഖ് എന്നിവരും ഈ ചിത്രത്തിന്‍റെ ഭാഗമാണ്. മോഹൻലാൽ വ്യത്യസ്ത ഗെറ്റപ്പുകളിൽ ആണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. വി ഹരികൃഷ്ണൻ ആണ് ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

 

mohanlal-rajini-dileep

 

ദിലീപ് എത്തുന്നത് ഇരുപതു കോടിക്ക് മുകളിൽ ബജറ്റ് ഉള്ള കമ്മാര സംഭവം എന്ന ചിത്രവുമായി ആണ്. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. ഗോകുലം ഗോപാലൻ ആണ് ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നത്. സിദ്ധാർഥ്, നമിത പ്രമോദ്, മുരളി ഗോപി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ഈ രണ്ടു ചിത്രങ്ങളും അടുത്ത വർഷം വിഷു റിലീസ് ആയാണ് പ്ലാൻ ചെയ്തിരിക്കുന്നത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പറയുന്നത്. ശങ്കർ- രജനികാന്ത്- അക്ഷയ് കുമാർ ചിത്രം എന്തിരൻ 2 ഇതിനോടകം റിലീസ് ഏപ്രിൽ മാസത്തിൽ ഔദ്യോഗികമായി തന്നെ ഉറപ്പിച്ചിട്ടുണ്ട്. എന്തിരൻ 2 വമ്പൻ റിലീസ് ആയിരിക്കും എന്നത് ഉറപ്പുള്ളത് കൊണ്ട് തന്നെ, മോഹൻലാൽ, ദിലീപ് ചിത്രങ്ങളുടെ റിലീസ് തീയതി അറിയാൻ ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.

പ്രചരിക്കുന്നത് വ്യാജ വാർത്തകൾ; ഒടിയന്‍റെ നാലാം ഘട്ട ചിത്രീകരണം ഡിസംബർ 20ന് തുടങ്ങും

ദിലീപിന്‍റെ പ്രൊഫസർ ഡിങ്കൻ ഇനി എത്തുക ഈദ് റിലീസ് ആയി!