in , ,

സ്റ്റാർഡത്തിന്റെ കിരീടം തേടി ടൊവിനോ, ഒപ്പം ചുവട് വെച്ച് ഭാവന; ‘നടികർ’ പ്രൊമോ സോങ് പുറത്ത്…

സ്റ്റാർഡത്തിന്റെ കിരീടം തേടി ടൊവിനോ, ഒപ്പം ചുവട് വെച്ച് ഭാവന; ‘നടികർ’ പ്രൊമോ സോങ് പുറത്ത്…

ഹണി ബീ, ഡ്രൈവിംഗ് ലൈസെൻസ് എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നടികർ. ടൊവിനോ തോമസ് നായകനാകുന്ന ഈ ചിത്രത്തിലെ ഒരു പ്രൊമോ സോങ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. കിരീടം എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ഗാനമാണ് റിലീസ് ആയിരിക്കുന്നത്.

ടൊവിനോ തോമസ്, ഭാവന, സൗബിൻ ഷാഹിർ തുടങ്ങി ചിത്രത്തിന്റെ താരനിര പ്രതീക്ഷപ്പെടുന്നുണ്ട് ഈ ഗാനത്തിൽ. സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രത്തെ ആണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഭാവന ആണ് നായികയായി എത്തുന്നത്. ബാല എന്ന് പേരുള്ള കഥാപാത്രമായി സൗബിൻ അഭിനയിക്കുന്നു. ടൊവിനോയുടെ കഥാപാത്രത്തിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ചില അപ്രതീക്ഷിതമായ സംഭവവികാസങ്ങളാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന സൂചനയാണ് ചിത്രത്തിന്റെ ആദ്യ ഗാനവും ടീസറും നല്കിയത്.

യക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവർ ചേർന്ന് സംഗീതമൊരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് രതീഷ് രാജ് ആണ്. സുവിന്‍ സോമശേഖരനാണ് നടികർ തിളക്കത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇവർക്കൊപ്പം തെലുങ്കിലെ വമ്പൻ നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സും ഈ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. മെയ് മൂന്നിനാണ് നടികർ ചിത്രം തിയേറ്ററുകളിൽ എത്തുക. പ്രൊമോ വീഡിയോ ഗാനം:

50 കോടി ക്ലബ്ബിൽ ‘ആവേശം’; ‘ഭീഷ്മ പർവ്വ’ത്തിന്റെ ആ റെക്കോർഡ് ചിത്രം മറികടന്നു…

അരങ്ങേറ്റ ചിത്രവും രണ്ടാം ചിത്രവും 50 കോടി ക്ലബിൽ; ‘ആവേശം’ സംവിധായകൻ ജിത്തു മാധവന് അപൂർവ്വ നേട്ടം…