in

എംടിയുടെ തിരക്കഥയിൽ മമ്മൂട്ടി വീണ്ടും അഭിനയിക്കുന്നു; സംവിധാനം രഞ്ജിത്ത്…

എംടിയുടെ തിരക്കഥയിൽ മമ്മൂട്ടി വീണ്ടും അഭിനയിക്കുന്നു; സംവിധാനം രഞ്ജിത്ത്…

ഒരു വടക്കൻ വീരഗാഥ, പഴശിരാജ അടക്കം നിരവധി മികച്ച സിനിമകൾ ആണ് മലയാളികൾക്ക് എം ടി വാസുദേവൻ നായരും മമ്മൂട്ടിയും ഒന്നിച്ചപ്പോൾ ലഭിച്ചത്. വീണ്ടും ഒരിക്കൽ കൂടി ഈ കൂട്ട്കെട്ട് ഒന്നിക്കുകയാണ്. എംടി എഴുതിയ ചെറുകഥയായ ‘കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ ആണ് സിനിമയാകുന്നത്. രഞ്ജിത്ത് ആണ് ഈ ചിത്രം സംവിധാനം ചെയ്യുക.

എംടിയുടെ കഥകളുടെ അടിസ്ഥാനത്തിൽ നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന അന്തോളജി ചിത്രത്തിന്റെ ഭാഗമാണ് ഈ ചിത്രവും. പി കെ വേണുഗോപാൽ എന്ന കഥാപാത്രത്തെ ആണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുക. ‘നിന്റെ ഓർമ്മയ്ക്ക്’ എന്ന എംടിയുടെ ചെറുകഥയുടെ തുടർച്ചയായി അദ്ദേഹം എഴുതിയ ചെറുകഥയാണ് ‘കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’.

കൊളംബോയിൽ നിന്ന് 100 കിലോമീറ്ററോളം അകലെ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് കടുഗണ്ണാവ. ശ്രീലങ്കയിൽ ജോലി ചെയ്തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകൾ എന്ന് കരുതപ്പെടുന്ന പെൺകുട്ടിയെക്കുറിച്ചുള്ള ഒരു മുതിർന്ന പത്രപ്രവർത്തകൻറെ ഓർമ്മയാണ് ‘കടുഗണ്ണാവ’. ഒരു ഔദ്യോഗിക ആവശ്യത്തിനായി ശ്രീലങ്കയിലേക്ക് പോകേണ്ടിവരുന്ന വേണുഗോപാൽ പഴയ ഓർമ്മകളെ പൊടിതട്ടിയെടുക്കുകയാണ് ഈ ചിത്രത്തിൽ.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇത്. ലിജോയുടെ തിരക്കുകൾ കാരണം ചിത്രം രഞ്ജിത്തിലേക്ക് എത്തി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുത്തൻ പണം എന്ന ചിത്രത്തിന് ശേഷമാണ് മമ്മൂട്ടിയും രഞ്ജിത്തും ഒന്നിക്കുന്നത്. അതേസമയം, ഇതേ നെറ്റ്ഫ്ലിക്‌സ് അന്തോളജിയുടെ ഭാഗമായ പ്രിയദർശൻ മോഹൻലാൽ ടീമിന്റെ ‘ഓളവും തീരവും’ പൂർത്തിയായി കഴിഞ്ഞും. വിവിധ സംവിധായകർ ഒരുക്കുന്ന പത്ത് ചെറുചിത്രങ്ങൾ ആണ് ഈ അന്തോളജിയുടെ ഭാഗമായി ഉള്ളത്.

“80 വർഷങ്ങൾ പഴക്കമുള്ള നിധിയ്ക്കായി ഒരു ട്രെഷർ ഹണ്ട്”; ‘സൈമൺ ഡാനിയൽ’ ട്രെയിലർ…

ജല്ലികെട്ട് സാഹസികതയ്ക്ക് സൂര്യയുടെ തയ്യാറെടുപ്പ്; ‘വാടിവാസൽ’ സ്‌പെഷ്യൽ വീഡിയോ പുറത്ത്…