in

വാനപ്രസ്ഥം ടീം വീണ്ടും ഒന്നിക്കുന്നു; മോഹൻലാൽ- ഷാജി എൻ കരുൺ ചിത്രം ഗാഥ ഉപേക്ഷിച്ചിട്ടില്ല!

വാനപ്രസ്ഥം ടീം വീണ്ടും ഒന്നിക്കുന്നു; മോഹൻലാൽ- ഷാജി എൻ കരുൺ ചിത്രം ഗാഥ ഉപേക്ഷിച്ചിട്ടില്ല!

കുറച്ചു വർഷങ്ങൾക്ക് മുൻപേ മുതൽ പറഞ്ഞു കേട്ട ഒരു വലിയ പ്രൊജക്റ്റ് ആണ് കടൽ അഥവാ ഗാഥ എന്ന ഷാജി എൻ കരുൺ – മോഹൻലാൽ ചിത്രം. പ്രശസ്ത എഴുത്തുകാരനായ ടി പദ്മനാഭന്റെ കടൽ എന്ന് പേരുള്ള കഥയെ ആസ്പദമാക്കി ഷാജി എൻ കരുൺ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യാൻ ഇരുന്ന ഈ ചിത്രം അതിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികളും ആരംഭിച്ചത് ആയിരുന്നു. വിദേശ നിർമ്മാണ കമ്പനിയുടെ നിർമ്മാണ പങ്കാളിത്തത്തോടെയാണ് ഈ ചിത്രം ആരംഭിക്കാൻ പ്ലാൻ ചെയ്തിരുന്നത്.

ഗാഥ

ആദ്യം കടൽ എന്ന പേരും പിന്നീട് ആ പേര് മാറ്റി ഗാഥ എന്ന പേരിലും ആണ് ഈ ചിത്രം പുറത്തു വരും എന്ന് പറയപ്പെട്ടിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഈ ചിത്രം ഉപേക്ഷിച്ചതായും ഉയർന്ന ബജറ്റ് കാരണമാണ് ചിത്രം ഉപേക്ഷിക്കപെട്ടത്‌ എന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ ചിത്രം ഉപേക്ഷിച്ചിട്ടില്ല എന്നും ഈ പ്രൊജക്റ്റ് നടക്കുമെന്നും ഉള്ള വിവരങ്ങൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ഷാജി എൻ കരുണിന്‍റെ അസ്സോസിയേറ്റും തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്തുമായ സജീവ്‌ പാഴൂർ ഒരു പ്രമുഖ ഓൺലൈൻ മീഡിയക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ആണ് ഈ ചിത്രം നടക്കും എന്നുള്ള സൂചനകൾ നൽകിയത്.

സജീവ് പാഴൂർ ഗാഥ എന്ന ഈ പ്രോജെക്ടിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്, “കടലിന് വേണ്ടി ഞങ്ങള്‍ ലൊക്കേഷനൊക്കെ പോയി കണ്ടതാണ്. ഞാനും മുരളി എന്ന് പറയുന്ന അസോസിയേറ്റും ചേര്‍ന്ന് കുറെ ലൊക്കേഷനുകള്‍ നോക്കിയിരുന്നു. ഷാജി സാറിനൊപ്പം മുഴുവന്‍ ഡിസ്‌കഷനുമുണ്ടായിരുന്നു.കടല്‍ നടക്കും. ഗാഥ എന്ന് പേരിലേക്ക് മാറ്റിയിരുന്നു. കാസ്റ്റിംഗിന്‍റെ കാര്യത്തില്‍ ഇനിയും തീരുമാനമാകേണ്ടതുണ്ട്. ഒരു പാന്‍ ഇന്ത്യന്‍ ഫിലിമാണ് ആ ഉദ്ദേശിക്കുന്നത്. വലിയ ബജറ്റ് ആവശ്യമുള്ള സിനിമയാണ്. ചെറിയ കാന്‍വാസില്‍ അത് ചെയ്യാനാവില്ല.”. ഈ വാക്കുകൾ മലയാള സിനിമ പ്രേമികൾക്ക് ഇപ്പോൾ നൽകുന്ന പ്രതീക്ഷ വളരെ വലുതാണ്.

ഗാഥ

വാനപ്രസ്ഥം എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയുടെ യശസ് ഉയർത്തിയ ടീം ആണ് മോഹൻലാൽ-ഷാജി എൻ കരുൺ. ഇവർ വീണ്ടും ഒന്നിക്കുക എന്നത് ഏതൊരു മലയാള സിനിമ പ്രേമിയും കൊതിക്കുന്ന കാര്യമാണ്.

ഷാജി എൻ കരുൺ ഇപ്പോൾ ഓള് എന്ന ചിത്രം ഒരുക്കുകയാണ്. ഷെയിൻ നിഗം ആണ് ഈ ചിത്രത്തിൽ നായകൻ. ഇതിനു ശേഷം ഗാഥയുടെ പ്രീ-പ്രൊഡക്ഷൻ ജോലികൾ അദ്ദേഹം തുടങ്ങും എന്ന് പ്രതീക്ഷിക്കാം.

വമ്പൻ ചിത്രങ്ങൾ വന്നു തുടങ്ങിയ മലയാളത്തിൽ ഇപ്പോൾ ബജറ്റ് വലുതായതു ഒരു പ്രശ്നമല്ല എന്ന സ്ഥിതി വന്നതോടെയാണ് ഗാഥയുടെ വിധി മാറുന്നത്. മോഹൻലാലിന്‍റെ തന്നെ പുലിമുരുകൻ നേടിയ ബ്രഹ്മാണ്ഡ വിജയമാണ് മലയാളത്തിന് ഈ ഒരു കുതിപ്പ് നടത്താൻ തുണയായത് എന്നും എടുത്തു പറയേണ്ട കാര്യമാണ്. ഗാഥ എന്ന ഈ ചിത്രം നടന്നാൽ ഒരുപക്ഷെ പുലിമുരുകൻ എന്ന ചിത്രത്തിന്‍റെ വിജയം മലയാള സിനിമയ്ക്കു നൽകിയ സംഭാവനകളിൽ ഒന്ന് ഗാഥ കൂടി ആവും എന്ന് പറയേണ്ടി വരും.

സച്ചി ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം മമ്മൂട്ടിയോ മോഹൻലാലോ?

‘രാമലീല’ പ്രേക്ഷകര്‍ കാണട്ടെ…കാഴ്ചയുടെ നീതി പുലരട്ടെ: മഞ്ജു വാര്യര്‍