in

ജനങ്ങളെ ഏറെ സ്വാധീനിക്കാൻ മോഹന്‍ലാലിന് കഴിയും; ശുചിത്വ പദ്ധതിക്ക് ലാലിനെ ക്ഷണിച്ച് പ്രധാനമന്ത്രിയുടെ കത്ത്!

സൂപ്പര്‍താരം മോഹൻലാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്: ആവശ്യം ശുചിത്വ പദ്ധതിക്ക് മോഹൻലാലിൻറെ പിന്തുണ!

ഒക്ടോബർ മാസം രണ്ടാം തീയതി നമ്മൾ ഗാന്ധി ജയന്തി ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ്. നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു മാലിന്യ വിമുക്തമായ നമ്മുടെ രാജ്യം . മഹാത്മാവിന്റെ ആ സ്വപ്ന സാക്ഷാത്കാരത്തിനായി നമ്മുടെ ഭാരത സർക്കാർ ആവിഷ്കരിച്ച ശുചിത്വ പദ്ധതിക്കു സെപ്റ്റംബർ 15 മുതൽ തുടക്കം കുറിച്ച് കഴിഞ്ഞു.

സ്വച്ഛ് ഹി സേവാ അഥവാ ശുചിത്വമാണ് സേവനം എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന ഈ പദ്ധതിക്ക് മലയാളത്തിന്റെ മഹാനടൻ മോഹൻലാലിൻറെ പിന്തുണ ആവശ്യപെട്ടിട്ടു കൊണ്ട് ഭാരതത്തിന്റെ ബഹുമാന്യനായ പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോഡി ഇപ്പോൾ കത്തയച്ചിരിക്കുകയാണ്. മോഹൻലാലിനെ പോലെ ഇത്രയും പ്രശസ്തനും ലക്ഷ കണക്കിന് ആരാധകരുമുള്ള ഒരാൾ ഈ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിക്കുമ്പോൾ ഇതിന്റെ നല്ല ഉദ്ദേശവും സന്ദേശവും കൂടുതൽ കൂടുതൽ ആളുകളിലേക്ക്‌ എത്തിച്ചേരുമെന്നും തന്റെ കത്തിൽ മോഡി മോഹൻലാലിനോട് വിശദമാക്കുന്നു.

ലാലിനെ ക്ഷണിച്ച് പ്രധാനമന്ത്രിയുടെ കത്ത്
മഹാത്മാഗാന്ധിയുടെ ഹൃദയത്തോടു ചേർന്നു നിന്നിരുന്ന ‘സ്വച്ഛതാ’ പദ്ധതിയുമായി ബന്ധപ്പെട്ടാണ് താൻ ഇതെഴുതുന്നത് എന്ന വാക്കുകളിലൂടെയാണ് മോദി മോഹൻലാലിന് എഴുതിയ കത്ത് തുടങ്ങുന്നത്. ശുചിത്വ വിഷയത്തിൽ ഓരോരുത്തരും തങ്ങളുടെ ഉത്തരവാദിത്ത ബോധം പുതുക്കുക , ശുചിത്വം സേവനമാണ്’ എന്ന വാക്കുകൾ മനസിലോർത്തു പ്രവർത്തിക്കുക എന്നിവയാണ് വരും നാളുകളിലെ നമ്മുടെ കടമയെന്ന് ഈ പുതിയ പരിപാടിയുടെ ഭാഗമായി മോദി പറയുന്നു.

സിനിമകൾക്ക് ജനങ്ങളെ ഏറെ സ്വാധീനിക്കാൻ കഴിയുമെന്നും അതുകൊണ്ടു തന്നെ അനേകം ആരാധകർ ഉള്ള മോഹൻലാൽ എന്ന നടന് ജനങ്ങളുടെ ജീവിതത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ട് വരാൻ കഴിയും എന്നും മോദി തന്റെ കത്തിൽ പറയുന്നുണ്ട്. സ്വച്ഛഭാരത് പദ്ധതിയിൽ മോഹൻലാൽ പങ്കാളിയാകുന്നതോടെ ദശലക്ഷക്കണക്കിനു പേരെ ഈ പദ്ധതിയിലേക്ക് ആകർഷിക്കാനുമാകുമെന്നും അതുകൊണ്ടാണ് മോഹൻലാലിനെ ഈ പരിപാടിയുടെ പങ്കാളി ആവാൻ ക്ഷണിക്കുന്നത് എന്നും പ്രധാനമത്രി വിശദമാക്കുന്നു. ഇതിനു വേണ്ടി അല്പം സമയം മോഹൻലാൽ ചെലവഴിക്കും എന്നാണ് തന്റെ പ്രതീക്ഷ എന്നും മോദി പറയുന്നു.

മോഹൻലാൽ തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴി ഈ പരിപാടിക്ക് പിന്തുണ് അറിയിച്ചു കൊണ്ട് പോസ്റ്റ് ഇട്ടാണ് ഈ കത്തിനുള്ള ഹാർദ്ദവമായ പ്രതികരണം അറിയിച്ചത്.

ലാലിനെ ക്ഷണിച്ച് പ്രധാനമന്ത്രിയുടെ കത്ത്

ദിലീപും മഞ്ജുവും

ദിലീപും മഞ്ജുവും നേർക്കുനേർ: ഇനി പോരാട്ടം ബോക്സ് ഓഫീസിൽ!

സുവർണ്ണപുരുഷൻ: ലാലേട്ടന്‍ ആരാധകരുടെ കഥ പറയുന്ന ഒരു ചിത്രം കൂടി ചിത്രീകരണം ആരംഭിച്ചു!

സുവർണ്ണപുരുഷൻ: ലാലേട്ടന്‍ ആരാധകരുടെ കഥ പറയുന്ന ഒരു ചിത്രം കൂടി ചിത്രീകരണം ആരംഭിച്ചു!