നല്ല നടൻ മോഹൻലാലോ മമ്മൂട്ടിയൊ?; ധ്യാനിൻ്റെ ഈ ചോദ്യത്തിന് ഞൊടിയിടയിൽ ശ്രീനിവാസൻ്റെ മറുപടി…

ദിവസങ്ങളായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വർഷങ്ങൾക്കു ശേഷം എന്ന ചിത്രത്തിൻ്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള അഭിമുഖങ്ങൾ നിറഞ്ഞു നിൽക്കുക ആണ്. വിനീത് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സഹോദരൻ ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും ആണ് നായകന്മാർ ആയി എത്തിയത്. ചിത്രത്തിന് മികച്ച അഭിപ്രായങ്ങൾ ലഭിക്കുകയും നിറഞ്ഞ സദസിൽ തിയേറ്ററുകളിൽ പ്രദർശനങ്ങൾ തുടരുകയാണ്. ഇപ്പൊൾ വിഷു ദിനത്തിൽ ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും കുടുംബവും ഒന്നിച്ച ഒരു അഭിമുഖത്തിലെ ചില ചോദ്യങ്ങളും ഉത്തരങ്ങളും ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ചോദ്യങ്ങൾക്ക് ഒരു മടിയും ഇല്ലാതെ ഉത്തരം പറയുന്ന രീതി ആണ് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ഉള്ളത്. മോഹൻലാലോ മമ്മൂട്ടിയൊ നല്ല നടൻ എന്ന ചോദ്യമാണ് ഇത്തവണ ശ്രീനിവാസൻ നേരിട്ടത്. അതും ചോദിച്ചത് ആകട്ടെ മകൻ ധ്യാൻ ശ്രീനിവാസനും. നല്ല നടനായി അച്ഛന് തോന്നിയിട്ടുള്ളത് ആരെയാണ് എന്നത് ആയിരുന്നു ധ്യാനിൻ്റെ ചോദ്യം. ആലോചിക്കാൻ ഒരു നിമിഷം പോലും എടുക്കാതെ ശ്രീനിവാസൻ ഉത്തരം നൽകി. അത് മോഹൻലാൽ തന്നെ.
അവതാരകൻ ചോദിച്ച ഒരു ചോദ്യത്തിൻ്റെ തുടർച്ച ആയി ആയിരുന്നു ധ്യാൻ ഈ ചോദ്യം ചോദിച്ചത്. മമ്മൂട്ടിയോട് ആണോ മോഹൻലാലിനോട് ആണോ ഏറ്റവും ഇഷ്ടം എന്നത് ആയിരുന്നു അവതാരകൻ്റെ ചോദ്യം. വിശദമായി പറഞ്ഞാലേ പിടികിട്ടൂ. സിംപിൾ ക്യാരക്ടർസ് അല്ല അവർ എന്നായിരുന്നു ശ്രീനിവാസൻ മറുപടി നൽകിയത്. തുടർന്ന് ആയിരുന്നു ധ്യാനിൻ്റെ ചോദ്യം.
Content Summary: Dhyan posed the question of who is the better actor, Mohanlal or Mammootty, to his father Sreenivasan, and the latter answered it.