മോഹൻലാലിന്‍റെ കുഞ്ഞാലി മരയ്ക്കാർ 200 കോടി ബജറ്റിൽ 5 ഭാഷകളിൽ ഒരുങ്ങുന്ന മെഗാ പ്രൊജക്റ്റ്
പ്രിയദർശന്‍റെ സംവിധാനത്തിൽ മോഹൻലാൽ കുഞ്ഞാലി മരയ്‌ക്കാർ വേഷത്തിൽ എത്തുന്നു എന്ന വാർത്തകൾക്ക് സ്ഥിരീകരണവുമായി നിർമാതാവ് എത്തി. സന്തോഷ് ടി കുരുവിള ആണ് ചിത്രത്തിന്റെ നിർമാതാവ്. 200 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന വമ്പൻ പ്രൊജക്റ്റ് ആണ് ഈ ചിത്രം. മൂൺഷോട്ട് എന്റർടൈൻമെന്റിന്റെ ബാനറിൽ ആണ് സന്തോഷ് ടി കുരുവിള ഈ ചിത്രം നിർമിക്കുന്നത്.
മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയായി ആണ് ഈ മോഹൻലാൽ ചിത്രം ഒരുങ്ങുന്നത്. ഈ സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ഒക്ടോബറിൽ ആരംഭിക്കുമെന്ന് നിർമാതാവ് വ്യക്തമാക്കി. അഞ്ച് ഭാഷകളിൽ ആയി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പേര് കുഞ്ഞാലി മരക്കാർ 2 എന്നാണ്.
നേരത്തെ തന്നെ സന്തോഷ് ടി കുരുവിള പ്രിയൻ-ലാൽ ചിത്രത്തെ കുറിച്ചു സൂചനകൾ നൽകിയിരുന്നെങ്കിലും കുഞ്ഞാലി മരയ്ക്കാർ ആണെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇപ്പോൾ ഈ കാര്യം വ്യക്തമായിരിക്കുക ആണ്.
നിമിർ എന്ന തമിഴ് ചിത്രം ആണ് പ്രിയദർശന്റെ അടുത്ത ചിത്രം. കുഞ്ഞാലി മരാക്കാറിനു മുൻപേ ഒരു ബോളിവുഡ് ചിത്രവും പ്രിയൻ സംവിധാനം ചെയ്യുന്നുണ്ട്.
നിലവിൽ ആശിർവാദ് സിനിമാസ് നിർമിക്കുന്ന ഒടിയൻ എന്ന മോഹൻലാൽ ചിത്രം ആണ് മലയാളത്തിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം. 1000 കോടി ബജറ്റിൽ ഒരുങ്ങുന്ന രണ്ടാമൂഴം ഒരു അന്താരാഷ്ട്ര ചിത്രമാണ്. ഇവ രണ്ടും മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ ആണ് സംവിധാനം ചെയ്യുന്നത് എന്ന പ്രേത്യകതയും ഉണ്ട്.
സന്തോഷ് ശിവന്റെ സംവിധാനത്തിൽ മമ്മൂട്ടിയെ നായകനാക്കി ഓഗസ്റ്റ് സിനിമ നിർമിക്കുന്ന കുഞ്ഞാലി മരയ്കാർ IV എന്ന മറ്റൊരു കുഞ്ഞാലി മരയ്ക്കാർ ചിത്രവും ഒരുങ്ങുന്നുണ്ട്. ഇതിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.