പുലിമുരുകന് ശേഷം വീണ്ടും മോഹൻലാൽ-ടോമിച്ചൻ ടീം; സംവിധാനം അരുൺ ഗോപി
മലയാള സിനിമ പ്രതീക്ഷയേകി മറ്റൊരു പ്രൊജക്റ്റ് കൂടി പ്രഖ്യാപനം ആയി. രാമലീലയിലൂടെ സംവിധായകനായി അരങ്ങേറിയ അരുൺ ഗോപി സൂപ്പർതാരം മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം ആണ് നടന്നത്.
സംവിധായകൻ അരുൺ ഗോപി തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുതിയ ചിത്രത്തിനെ പറ്റി പ്രേക്ഷരെ അറിയിച്ചത്. നായകന്‍റെ പേര് പറയാതെ ചില പരാമർശങ്ങലോടെയുള്ള ഫേസ്ബുക്ക് പോസ്റ്റ് ആരാധകര്‍ ആവേശത്തോടെ ആണ് സ്വീകരിച്ചത്.
മോഹൻലാൽ – അരുൺ ഗോപി ചിത്രം നിർമിക്കുന്നത് ടോമിച്ചൻ മുളകുപാടം ആണ്. പുലിമുരുകൻ എന്ന മലയാള സിനിമയുടെ എക്കാലത്തെയും വലിയ വിജയ ചിത്രത്തിന് ശേഷം വീണ്ടും മോഹൻലാൽ ടോമിച്ചൻ കൂട്ടുകെട്ട് ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
അരുൺ ഗോപിയുടെ ആദ്യ ചിത്രം രാമലീല ഒരുപാട് പ്രതിസന്ധികൾ നേരിട്ട് ആണ് തീയേറ്ററുകളിൽ എത്തിയത്. എന്നാൽ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ വമ്പൻ വിജയമായി മാറി. രാമലീല നിർമിച്ചതും ടോമിച്ചൻ മുളകുപാടം ആയിരുന്നു.
രാമലീല തീയേറ്ററുകളിൽ എത്തിയതിനു ശേഷം അരുൺ ഗോപിയും ടോമിച്ചനും മോഹൻലാലുമായി കൂടിക്കാഴ്ച നടത്തുന്നു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പ്രചരിക്കുകയും പുതിയ സിനിമയെ പറ്റി അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇപ്പോൾ ഈ കാര്യത്തിൽ വ്യക്തത വന്നിരിക്കുന്നു.