വിസ്മയിപ്പിക്കുന്ന പുത്തന്‍ ലുക്കില്‍ ലാലേട്ടന്‍ കേരളത്തില്‍ എത്തി; വൈറല്‍ ആയി ഫോട്ടോകള്‍!

0

വിസ്മയിപ്പിക്കുന്ന പുത്തന്‍ ലുക്കില്‍ ലാലേട്ടന്‍ എയര്‍പോര്‍ട്ടില്‍; വൈറല്‍ ആയി ഫോട്ടോകള്‍!

 

അൻപതിൽ അധികം ദിവസത്തെ അജ്ഞാത വാസത്തിനു ശേഷം യൗവനം തിരികെ പിടിച്ച ഒടിയൻ മാണിക്യൻ അഥവാ മലയാളത്തിന്‍റെ പ്രിയപ്പെട്ട ലാലേട്ടന്‍ ഇന്ന് കേരളത്തിൽ എത്തി. ഇന്ന് രാവിലെ നെടുമ്പാശ്ശേരി എയർ പോർട്ടിൽ വന്നിറങ്ങിയ മോഹൻലാലിൻറെ ഫോട്ടോസ് സോഷ്യൽ മീഡിയ മുഴുവൻ കൊടുങ്കാറ്റു പോലെ ആഞ്ഞടിക്കുകയാണ്. ശരീരഭാരം കുറച്ചു കിടിലൻ ലുക്കിൽ ഉള്ള മോഹൻലാലിൻറെ ഫോട്ടോകൾ ഏവരെയും വിസ്മയിപ്പിക്കുന്നു.

കറുത്ത ഫുൾ സ്ലീവ് ടി ഷർട്ടും ബ്ലൂ ആൻഡ് ഗ്രേ ഷേഡ്‌സ് ഉള്ള ജീൻസും ധരിച്ചാണ് മോഹൻലാൽ കേരളത്തിൽ വന്നിറങ്ങിയത്. യൗവനം തിരിച്ചു പിടിച്ചത് ഒടിയൻ മാണിക്യനൊപ്പം മോഹൻലാൽ എന്ന മഹാനടനും ആണെന്ന് പുതിയ ലുക്ക് വെളിപ്പെടുത്തുന്നു. നാളെ ഇടപ്പളിയിൽ മൈ ജി ഷോ റൂം ഉത്‌ഘാടനത്തിനു മോഹൻലാൽ ഈ പുതിയ ലുക്കിൽ എത്തിച്ചേരുമ്പോൾ ഉള്ള ആവേശം എന്തായിരിക്കും എന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല എന്നാണ് ആരാധകർ പറയുന്നത്. ഏതായാലും എല്ലാവരും പ്രതീക്ഷിച്ചതിനും മുകളിൽ ആയി മോഹൻലാൽ നടത്തിയ ട്രാൻസ്ഫോർമേഷൻ എന്ന് പറയാതെ വയ്യ.

 

 

രണ്ടാമൂഴം എന്ന ചിത്രത്തിലെ ഭീമൻ എന്ന കഥാപാത്രം അവതരിപ്പിക്കാനായി ഉള്ള ഒരു യാത്രയുടെ തുടക്കം എന്നാണ് മോഹൻലാൽ തന്‍റെ പുതിയ മേക് ഓവേറിനെ വിശേഷിപ്പിച്ചത്. രണ്ടാമൂഴം തുടങ്ങുമ്പോഴേക്കും കൂടുതൽ ദൃഢ ശരീരത്തോട് കൂടിയ മോഹൻലാലിനെ നമ്മുക്ക് കാണാൻ കഴിയും . അതുവരെ തന്‍റെ പരിശീലനം തുടരാൻ ആണ് മോഹൻലാലിൻറെ പ്ലാൻ. ഈ പുതിയ ലുക്കിൽ മോഹൻലാൽ ഒടിയൻ സിനിമയിൽ ജോയിൻ ചെയ്യുന്നത് ജനുവരി അഞ്ചിനാണ്.

ഇപ്പോൾ ഉള്ള ഈ ലുക്ക് കാണുമ്പോൾ തന്‍റെ ഇരുപത്തിയാറാം വയസ്സിൽ പപ്പൻ പ്രീയപ്പെട്ട പപ്പൻ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിൽ അഭിനയിച്ച മോഹൻലാലിനെ ആണ് നമ്മുക്ക് കാണാൻ കഴിയുന്നത്. അതെ, മോഹൻലാൽ തിരിച്ചു പിടിച്ചത് ഏകദേശം മുപ്പതോളം വർഷങ്ങൾ ആണ്. തന്റെ അഭിനയ മികവ് കൊണ്ട് വിസ്മയങ്ങൾ തീർത്ത മോഹൻലാൽ ഇപ്പോഴിതാ തന്റെ അസാമാന്യമായ ഇച്ഛ ശക്തി കൊണ്ടും ആത്മാർപ്പണം കൊണ്ടും നമ്മളെ വിസ്മയിപ്പിക്കുകയാണ്.

 

lal-airport

LEAVE A REPLY

Please enter your comment!
Please enter your name here