“ആള് ലാലേട്ടൻ ഫാനാ”; മിന്നൽ മുരളി കോമിക്‌സ് സൂപ്പർ ഹിറ്റ്…

ടോവിനോ തോമസ് നായകനായ മിന്നൽ മുരളി റിലീസിന് തയ്യാർ എടുക്കുക ആണ്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രം നെറ്റ്ഫ്ലിക്‌സിൽ ഒടിടി റിലീസ് ആയിട്ട് ആണ് എത്തുന്നത്. വിവിധ ഭാഷകളിൽ എത്തുന്ന ചിത്രത്തിന് പാൻ ഇന്ത്യൻ തലത്തിൽ പ്രൊമോഷൻ ആണ് നെറ്റ്ഫ്ലിക്‌സ് നടത്തുന്നത്.
ഇപ്പോളിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു കോമിക്‌സ് പുറത്തുവന്നിരിക്കുക ആണ്. ജോലി നഷ്ടപ്പെട്ടതിൽ പ്രതിഷേധം അറിയിച്ചയാളെ അക്കാരണത്താല്‍ പോലീസുകാരന്‍ കയ്യേറ്റം ചെയ്യുന്നതില്‍ നിന്ന് സൂപ്പർ ഹീറോ ആയ മിന്നൽ മുരളി രക്ഷിക്കുന്നത് ആണ് കഥ.

ലൂസിഫർ സ്റ്റൈലിൽ മിന്നൽ മുരളി പോലീസുകാരന്റെ നെഞ്ചിൽ കാല് വെച്ച് നേരിടുന്നുണ്ട്. ശേഷം മോഹൻലാലിന്റെ സ്‌പടികം ടൈപ്പ് ട്രീറ്റ്മെന്റ് ആണ് മിന്നൽ മുരളി ആ പോലീസുകാരന് നൽകിയത്. ലാലേട്ടൻ ഫാനാ മിന്നൽ മുരളി എന്ന് തിരിച്ചറിഞ്ഞ നിമിഷത്തോടെ ആണ് കോമിക്‌സ് അവസാനിക്കുന്നത്.
ഈ കോമിക്‌സ് ആരാധകർക്ക് ഇടയിൽ തരംഗമായി. മിന്നൽ മുരളിയുടെ ഓരോ പ്രൊമോ വീഡിയോകൾ പോലും പ്രേക്ഷകർ ആവേശത്തോടെ ആണ് സ്വീകരിക്കുന്നത്. ഡിസംബർ 24ന് ആണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ്, കന്നഡ എന്നീ ഭാഷകളിൽ ചിത്രം പുറത്തിറങ്ങുന്നുണ്ട്.