in

“ട്രോളുകൾ വന്ന ആ സീൻ ആണ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടത്”, എം ബി പത്മകുമാർ പറയുന്നു…

“ട്രോളുകൾ വന്ന ആ സീൻ ആണ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടത്”, എം ബി പത്മകുമാർ പറയുന്നു…

ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച ചിത്രം ആയിരുന്നു ഒടിയൻ. ഹരികൃഷ്ണൻ തിരക്കഥ ഒരുക്കിയ ഈ ചിത്രം പുറത്തിറങ്ങിയിട്ട് മൂന്ന് വർഷങ്ങൾ തികയുക ആണ്. ചിത്രത്തിലെ ഒരു സീൻ സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് കളം ഒരുക്കിയിരിക്കുന്നു. ഒടിയനിലെ ആ സീനും വില്ലനിലെ ഒരു സീനും റഫറൻസ് ആക്കികൊണ്ട് സൂക്ഷ്മ അഭിനയത്തെകുറിച്ച് സംസാരിക്കുക ആണ് നടനും സംവിധായകനുമായ എം ബി പത്മകുമാർ.

അഭിനയം എന്ന് പറയുന്നത് എപ്പോളും ഡയലോഗുകളിലൂടെയും ഭാവങ്ങളിലൂടെയും മാത്രം പ്രകടിപ്പിക്കേണ്ട ഒന്നല്ല എന്നും അതിന് സബ്ടെക്സ്റ്റുകൾ ഉണ്ടെന്നും പത്മകുമാർ പറയുന്നു. ചില സൂക്ഷ്മഭാവങ്ങൾ സറ്റിൽ ആയിട്ട് അഭിനയിച്ചു, ചില കാര്യങ്ങൾ ഡയലോഗുകളിലൂടെ അല്ലാതെ അവതരിപ്പിക്കുക ലാൽ സാറിന്റെ ചിത്രങ്ങളിൽ കാണാൻ കഴിയും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പത്മകുമാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡീയോയിൽ ആണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

“ഒടിയൻ സിനിമ തീയേറ്ററിൽ എത്തിയപ്പോൾ അതിലൊരു സീൻ ഉണ്ടായിരുന്നു. ആ സീനിന്റെ ഒടുവിൽ മഞ്ജു വാര്യരുടെ കഥാപാത്രം പ്രഭ, ലാൽ സാറിന്റെ കഥാപാത്രം മണിക്യനോട് ചോദിക്കുന്നുണ്ട് കുറച്ച് കഞ്ഞി എടുക്കട്ടേ മാണിക്യാ എന്ന്. ഒരുപാട് ട്രോൾ ഇറങ്ങിയൊരു സീൻ ആയിരുന്നു ഇത്. പക്ഷെ ആ സിനിമയിൽ ആ സീൻ ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടത്. കാരണം എനിക്ക് അഭിനയവും അഭിനയിപ്പിക്കുന്നതും എല്ലാം ഇഷ്ടമാണ്. അത് കൊണ്ട് തന്നെ ലാൽ സാറിന്റ പല സിനിമകളുടെയും പല സീനുകളും എനിക്ക് വളരെയധികം മനസിൽ കൊളുത്തി വലിക്കാറുണ്ട്.

ഈ സീനിന്റെ ഒരു പ്രത്യേകത എന്ന് പറയുന്നത് ഒടിയൻ മാണിക്യൻ പല സാഹചര്യങ്ങൾ കൊണ്ട് നാട് വിട്ട് പോയ ആളാണ്. അദ്ദേഹത്തിന്റെ മനസ്സിൽ എക്കാലവും പ്രഭയെ നിറച്ചു വെച്ചിരുന്നു. മാണിക്യന് പ്രഭയോട് സ്നേഹവും കരുതലും എല്ലാം ഉണ്ടായിരുന്നു. നാട് വിട്ട് പോയി ചില സാഹചര്യങ്ങളോടെ നാട്ടിൽ തിരിച്ചു വരികയാണ് മാണിക്യൻ. അങ്ങനെ പ്രഭയുടെ തറവാട്ടിലേക്ക് വരുന്ന സീൻ ആണ് ഇത്. ആ വരുന്നിടം തൊട്ട് കഞ്ഞി വേണോ എന്ന് ചോദിക്കുന്ന സീൻ വരെ മുഴുവൻ ഭാഗങ്ങളിലും ലാൽ സാറിന്റെ ചില സറ്റിൽ അഭിനയങ്ങൾ കാണാം.

ഈ അഭിനയം എന്ന് പറയുന്നത് എപ്പോളും ഡയലോഗുകളിലൂടെയും ഭാവങ്ങളിലൂടെയോ മാത്രം പ്രകടിപ്പിക്കേണ്ട കാര്യമല്ല. അതിന് സബ്ടെക്സ്റ്റുകൾ ഉണ്ട്. ചില സൂക്ഷ്മഭാവങ്ങൾ സറ്റിൽ ആയിട്ട് ചില കാര്യങ്ങൾ ഡയലോഗുകൾ പറയാതെ പറയുക എന്നൊരു സംഭവം. ലാൽ സാറിന്റെ മിക്ക സിനിമകളിലും നമുക്ക് അത് കാണാം. കൈകളുടെ ചലനം കണ്ണുകളുടെ ചലനം ഇത്തരത്തിൽ എങ്ങനെയെങ്കിലും രീതിയിലൂടെ അത് അദ്ദേഹം പ്രകടിപ്പിക്കും. ചിലപ്പോൾ നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറത്തേക്ക് അദ്ദേഹം അത് പ്രകടിപ്പിക്കും.

വില്ലൻ എന്ന സിനിമയിലും ഭാര്യയെ വിഷം കുത്തിവച്ചു കൊല്ലുന്ന സീനിലും ഇത് കാണാം. ഇത് പറയാൻ കാരണം അഭിനയത്തെ സ്നേഹിക്കുന്ന പലരും പലയിടത്തും അഭിനയം തേടി പോകാറുണ്ട്. ഇത്രയും മൈന്യൂട്ട് ആയിട്ട് കഥാപാത്രത്തെ ഉൾക്കൊണ്ട് അവതരിപ്പിക്കുന്ന ലാൽ സാറിനെയും മമ്മൂട്ടി സാറിനെയും പോലെയുള്ള ലിവിങ് ലെജൻഡ്സ് നമുക്ക് ഉള്ളപ്പോൾ അവരുടെ സിനിമകൾ സൂക്ഷ്മ തലത്തിലൂടെ പഠിച്ചാൽ നമുക്ക് അഭിനയത്തിന്റെ പല തലങ്ങൾ മനസിലാക്കാൻ പറ്റും.” – പത്മകുമാർ പറഞ്ഞു.

വീഡിയോ കാണാം:

സേതുരാമയ്യരുടെ അഞ്ചാം വരവിലും വിക്രമായി ജഗതി ശ്രീകുമാര്‍ എത്തും…

‘ഹൃദയം’ മൂന്നാം ഗാനം: പ്രണയിച്ച് പ്രണയവും കല്യാണിയും…