in

മരക്കാർ റിസർവേഷൻ: ആവേശ കാഴ്ചയായി റോഡ്‌ വരെ നീളുന്ന ക്യൂ…

മരക്കാർ റിസർവേഷൻ: റിലീസിന് മുൻപേ തിയേറ്ററിൽ ആവേശമായി പ്രേക്ഷകർ…

സൂപ്പർതാരം മോഹൻലാലിന്റെ മരക്കാർ ഇന്ന് റിലീസ് ആയോ എന്ന് പോലും സംശയിക്കുന്ന തരത്തിൽ ആണ് ജനം ടിക്കറ്റ് റിസർവേഷന് ആയി എത്തിയത്. ഇനിയും ഒരാഴ്ച റിലീസിന് ബാക്കി നിൽക്കെ തൃശൂർ രാഗത്തിൽ ആണ് ആവേശപൂർവ്വം മരക്കാർ ടിക്കറ്റ് റിസർവ് ചെയ്യാൻ പ്രേക്ഷകർ എത്തിയത്.

തീയേറ്ററിന്റെ ഗേറ്റ് തുറക്കുന്നതും കാത്തു നൂറ് കണക്കിന് പ്രേക്ഷകർ ആണ് മരക്കാർ ടിക്കറ്റിന് ആയി കാത്തു നിന്നത്. ഗേറ്റ് തുറന്നതും അടുത്ത ലക്ഷ്യം റിസർവേഷൻ കൗണ്ടറിലേക്ക് ആയി. 2 വർഷത്തോളം ഒരു മോഹൻലാൽ ചിത്രത്തിനായുള്ള കാത്തിരിപ്പ് ഈ ആവേശത്തിൽ കാണാം.

പ്രിയദർശൻ ഒരുക്കിയ ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പ്രീ ബുക്കിംഗ് ഓൺലൈനായി പല തിയേറ്ററുകളിലും മുൻപേ തന്നെ ആരംഭിച്ചിരുന്നു. ഇപ്പോൾ ആണ് തൃശൂർ രാഗത്തിൽ ഓഫ് ലൈനായി ടിക്കറ്റ് റീസെർവഷൻ ആരംഭിച്ചത്. മിനിറ്റുകൾക്ക് അകം തന്നെ ടിക്കറ്റുകൾ വിറ്റ് പോയി.

റിലീസ് ദിനമായ ഡിസംബർ രണ്ടിനും ശേഷം മൂന്നാം തിയതിയിലേക്കും ഉള്ള ടിക്കറ്റുകളുടെയും റിസർവഷൻ ആയിരുന്നു ഇന്ന് നടന്നത്. 3 ഫാൻസ് ഷോ ഉൾപ്പെടെ 7 ഷോ ആണ് ഡിസംബർ 2ന് രാഗത്തിൽ ഉള്ളത്.

സ്ത്രീകൾ ഉൾപ്പെടെ ഉള്ള പ്രേക്ഷകർ തിയേറ്ററിൽ ടിക്കറ്റിനായി എത്തിയിരുന്നു. എല്ലാത്തരം പ്രേക്ഷകരെയും ഈ കോവിഡ് പ്രതിസന്ധി കാലത്തും തിയേറ്ററുകളിൽ എത്തിക്കാൻ മോഹൻലാൽ എന്ന സൂപ്പർതാരം ഉണ്ടേൽ സാധ്യമാണ് എന്നാണ് മനസിലാക്കേണ്ടത്.

ജനങ്ങൾ മരക്കാർ ടിക്കറ്റ് റിസർവേഷന് വേണ്ടി തൃശൂർ രാഗത്തിൽ എത്തിയപ്പോൾ, വീഡിയോസ് കാണാം:

ഡിസംബർ 2ന് ആണ് മരക്കാർ തിയേറ്ററുകളിൽ എത്തുന്നത്.

എതിരാളിയെ വീഴ്ത്തി മരക്കാർ; ആദ്യ ടീസർ പുറത്ത്…

രാജമൗലിയുടെ ആർആർആറിനെ കേരളത്തിൽ എത്തിക്കാൻ ദുൽഖർ സൽമാൻ?