മരക്കാർ റിലീസിന് തയ്യാറാവുന്നത് 3300+ സ്ക്രീനുകളിൽ; വിവരങ്ങൾ പുറത്ത്…

മോഹൻലാൽ – പ്രിയദർശൻ കൂട്ട്കെട്ടില്‍ പിറന്ന മെഗാ ബജറ്റ് ചിത്രം മരക്കാർ: അറബിക്കടലിന്‍റെ സിംഹത്തിന്‍റെ തിയേറ്റർ റിലീസ് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ഡിസംബർ 2ന് മരക്കാർ പ്രദർശനത്തിന് എത്തുക ലോകമെമ്പാടുമുള്ള 3300 ലധികം സ്ക്രീനുകളിൽ ആയിരിക്കും.
ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തിയേറ്റർ റിലീസ് ആയിട്ടാണ് മരക്കാർ എത്തുന്നത്. ഇത്തരത്തിൽ 3300 സ്ക്രീനുകളിൽ റിലീസ് ചെയ്യുമ്പോൾ കുറഞ്ഞത് 12700 ഷോകൾ കളിക്കാൻ കഴിയും എന്നാണ് കണക്ക്. മുൻപ് ഒരു മലയാളം ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ലൈഫ് ടൈം ലഭിക്കുന്ന ഷോകൾ ആയിരുന്നു 12000ഓളം ഷോസ് എന്നത്. ഇത് ഒരു ദിവസം കൊണ്ട് മരക്കാറിന് ലഭിക്കുന്നു. മലയാള സിനിമക്ക് ഇത് സ്വപ്ന നേട്ടം ആണ്.

കേരളത്തിൽ ചിത്രം 600 ലധികം സ്ക്രീനുകളിൽ ആണ് പ്രദർശിപ്പിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും റിലീസ് ആവുന്ന ഈ ചിത്രത്തിന് ഇന്ത്യയിൽ മറ്റിടങ്ങളിൽ 1200 സ്ക്രീനുകളിൽ ആണ് റിലീസ്. ഓവർസീസിൽ 1500 സ്ക്രീനുകളുമായി നിലവിൽ കരാർ ആയിരിക്കുന്നു എന്നാണ് റിപ്പോർട്ട്.
ഓവർസീസിലെ കരാറുകൾ നവംബർ 30ന് ശേഷം മാത്രം പൂർത്തിയാകൂ. അതിനാൽ 1500 എന്ന ഇപ്പോളത്തെ കണക്ക് ഇനിയും ഉയർന്ന് 1800 വരെ പോകും എന്നാണ് റിപ്പോർട്ട്.

കേരളത്തിൽ ഒട്ടുമിക്ക സ്ക്രീനുകളിലും ആറും ഏഴും പ്രദർശനങ്ങൾ ആണ് ഉള്ളത്. ആദ്യ ഷോ തുടങ്ങുന്നത് ആകട്ടെ രാത്രി 12നും. ദുബായിലെ സ്ക്രീനുകളിലും ഇത്തരത്തിൽ ആണ് ഷോകൾ ക്രമീകരിച്ചിരിക്കുന്നത്.
മലയാള സിനിമ ചരിത്രത്തില്‍ എക്കാലത്തും അടയാളപ്പെടുത്തുന്ന ഒരു ചിത്രമാകും മരക്കാര്‍ എന്ന് ഒരിക്കല്‍ കൂടി വ്യക്തമാകുന്ന റിപ്പോര്‍ട്ടുകള്‍ ആണ് തിയേറ്റര്‍ റിലീസിനെ സംബന്ധിച്ചും പുറത്തുവരുന്നത്.
വായിക്കാം: കാത്തിരിപ്പിന് ആവേശം പകരാൻ മരക്കാർ ടീസർ എത്തുന്നു..!