in

കാത്തിരിപ്പിന് ആവേശം പകരാൻ മരക്കാർ ടീസർ എത്തുന്നു..!

മരക്കാർ: തിയേറ്റർ റിലീസ് പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ ടീസർ നാളെ (ബുധനാഴ്ച, നവംബര്‍ 24ന്)

തിയേറ്റർ റിലീസ് പ്രഖ്യാപിച്ചതിന് ശേഷം മരക്കാറിന്റെ പ്രൊമോ വീഡിയോകൾ ഒന്നും തന്നെ സോഷ്യൽ മീഡിയകളിൽ എത്താത്തതിനാൽ ആരാധകർ നിരാശരായിരുന്നു. എന്നാൽ നാളെ മരക്കാർ ടീസർ പുറത്തിറങ്ങും എന്ന് ഓദ്യോഗിക സ്ഥിരീകരണം വന്നിരിക്കുക ആണ്.

ഈ മോഹൻലാൽ ചിത്രത്തിന്‍റെ ടീസർ നാളെ സൈന മൂവീസ് യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങും.

ഇതിന് ശേഷം മരക്കാറിന്റെ ഒരു ട്രെയിലർ കൂടി പുറത്തിറങ്ങും എന്നാണ് ലഭിക്കുന്ന വിവരം. മുൻപ് 2020ൽ റിലീസ് പ്രഖ്യാപിച്ചപ്പോൾ റിലീസ് ചെയ്ത ട്രെയിലർ മികച്ച പ്രതികരണങ്ങൾ ആണ് നേടിയത്. പുതിയ ദൃശ്യങ്ങൾ അടങ്ങിയ ടീസറും ട്രെയിലറുകളും ആണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

പ്രിയദർശൻ ഒരുക്കിയ ഈ ബ്രഹ്മാണ്ഡ ചിത്രം മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലും പുറത്തിറങ്ങുന്നുണ്ട്. വിവിധ ഭാഷകളിലുള്ള ടീസറുകൾ നാളെ പുറത്തിറങ്ങും. പ്രിയദർഷനും അനി ഐ വി ശശിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചത്. മൂൺ ഷോട്ട് എന്റർടൈന്മെന്റ്സും കോൺഫിഡൻസ് ഗ്രൂപ്പും ചിത്രത്തിൽ നിർമ്മാണ പങ്കാളികൾ ആണ്.

താര നിരയിൽ ബോളിവുഡ്-തെന്നിന്ത്യൻ താരങ്ങളുടെ സാന്നിധ്യം കൊണ്ടും മരക്കാർ ശ്രേദ്ധേയമാണ്. സുനിൽ ഷെട്ടി, അർജുൻ സർജ്ജ, പ്രഭു, അശോക് സെൽവൻ, മുകേഷ്, പ്രണവ് മോഹൻലാൽ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, സിദ്ദിഖ്, മാമുക്കോയ, ഫാസിൽ, നന്ദു തുടങ്ങിയ നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ അഭിനയിക്കുന്നത്. മരക്കാർ ഡിസംബർ 2ന് തിയേറ്ററുകളിൽ എത്തും.

ഓവർസീസ് കളക്ഷനിൽ കുറുപ്പിന് വൻ നേട്ടം; ബോക്സ് ഓഫീസ് റിപ്പോർട്ട്…

മരക്കാർ റിലീസിന് തയ്യാറാവുന്നത് 3300+ സ്ക്രീനുകളിൽ; വിവരങ്ങൾ പുറത്ത്…