in , ,

ദൃശ്യ വിരുന്ന് മിന്നിച്ച് ലോക നിലവാരത്തിൽ ‘മരക്കാർ’ രണ്ടാം ടീസർ…

ദൃശ്യ വിരുന്ന് മിന്നിച്ച് ലോക നിലവാരത്തിൽ ‘മരക്കാർ’ രണ്ടാം ടീസർ…

ഇന്നലെ പുറത്തിറങ്ങിയ ആദ്യ ടീസറിന് പിറകെ മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ രണ്ടാം ടീസറും പുറത്തു വന്നു.

മോഹൻലാൽ നായകൻ ആകുന്ന ഈ ചിത്രം ഒരു ദൃശ്യ വിരുന്ന് തന്നെ ഒരുക്കും എന്നാണ് ഈ ടീസറും ഉറപ്പ് നൽകുന്നത്. മിന്നി മായുന്ന സീനുകൾ ഒക്കെയും ലോക നിലവാരത്തിൽ ഉള്ളവ ആണ്. ഇതൊരു മലയാള സിനിമ ആണോ എന്ന് പോലും സംശയിക്കുന്ന തരത്തിലുള്ള ദൃശ്യ വിരുന്ന് ചിത്രം ഒരുക്കും എന്നത് വ്യക്തമാകുക ആണ്.

ടീസർ കാണാം:

ഡിസംബർ 2ന് ആണ് മരക്കാർ തിയേറ്ററുകളിൽ എത്തുന്നത്. പ്രീ ബുക്കിങിൽ ചിത്രത്തിന് വൻ വരവേൽപ്പ് ആണ് ലഭിച്ചത്. തൃശൂർ രാഗത്തിൽ ചിത്രത്തിന്റെ ടിക്കറ്റ് റിസർവേഷൻ തുടങ്ങി മിനിറ്റുകൾക്ക് അകം ആണ് ടിക്കറ്റുകൾ വിറ്റു പോയത്.

സ്ത്രീകളും പ്രായമായരും അടക്കം തിയേറ്ററിൽ ടിക്കറ്റ് റിസർവേഷനായി എത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയിരുന്നു. ഇതിന്റെ വീഡിയോകൾ വൈറലുമായി.

പ്രിയദർശൻ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. സുനിൽ ഷെട്ടി, അർജുൻ സർജ, പ്രഭു, മഞ്ജു വാര്യർ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, നെടുമുടി വേണു, മാമുക്കോയ, നന്ദു തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

തിരു ക്യാമറ കൈകാരം ചെയ്തിരിക്കുന്നു. കലാ സംവിധാനം സാബു സിറിൽ. പശ്‌ചാത്തല സംഗീതം ഒരുക്കിയത് രാഹുൽ രാജിന്റെ നേതൃത്വത്തിൽ ആണ്. ഗാനങ്ങൾ ഒരുക്കിയത് റോണി റാഫേൽ ആണ്. സിദ്ധാർത്ഥ് പ്രിയദർശൻ ആണ് വിഎഫ്എക്സ് കൈകാര്യം ചെയ്തത്.

രാജമൗലിയുടെ ആർആർആറിനെ കേരളത്തിൽ എത്തിക്കാൻ ദുൽഖർ സൽമാൻ?

ദളപതിയ്ക്ക് 29 വയസ്സ്‌; ആഘോഷമാക്കാൻ ആറ് ജില്ലകളില്‍ വിജയ് ഹിറ്റുകൾ റീ റിലീസിന്…