മോഹൻലാൽ ചിത്രം മരക്കാറിന്റെ ആദ്യ ടീസർ പുറത്ത്…
പ്രേക്ഷകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. സൈന മൂവീസ് യൂട്യൂബ് ചാനൽ ആണ് ടീസർ പുറത്തിറക്കിയത്.
തിയേറ്റർ റിലീസ് പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് അണിയറപ്രവർത്തകർ ഒരു ടീസർ പുറത്ത് വിടുന്നത്. മുൻപ് ചിത്രത്തിലെ ഗാനങ്ങളും ലൊക്കേഷൻ വീഡിയോകളും പുറത്ത് വിട്ടിരുന്നു.
ടീസർ കാണാം:
മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ടീസർ റിലീസ് ചെയ്തിട്ടുണ്ട്.
കോവിഡ് 19 പ്രതിസന്ധികൾക്ക് മുൻപ് 2020ൽ പുറത്ത് വിട്ട ടീസറും ട്രെയിലറും വലിയ സ്വീകാര്യത ആണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ഇപ്പോളിതാ പുതിയ ടീസറും പുറത്ത് വന്നിരിക്കുക ആണ്. 5 ടീസറുകളും ഒരു ട്രെയിലറും പ്രൊമോഷന്റെ ഭാഗമായി പുറത്തിറങ്ങുക എന്നാണ് വിവരം.