തീക്ഷണതയുള്ള നോട്ടവുമായി മോഹൻലാൽ; മരക്കാറിന്‍റെ പുതിയ പോസ്റ്റർ പുറത്ത്…
മരക്കാർ: അറബിക്കടലിന്‍റെ സിംഹം എന്ന മലയാളത്തിന്‍റെ ഏറ്റവും വലിയ ചിത്രത്തിനായുള്ള കാത്തിരിപ്പ് ഈ മാസം അവസാനിക്കും. മാർച്ച് 26ന് പ്രേക്ഷകർ കാത്തിരിക്കുന്ന ആ ചിത്രം തീയേറ്ററുകളിൽ എത്തും. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മലയാളത്തിന്‍റെ മഹാ നടൻ മോഹൻലാൽ ആണ് നായക വേഷത്തിൽ എത്തുന്നത്.
ചിത്രത്തിന്‍റെ നിരവധി പോസ്റ്ററുകൾ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ഇപ്പോളിതാ പുതിയ ഒരു പോസ്റ്ററും പുറത്ത് വന്നിരിക്കുക ആണ്. കുഞ്ഞാലി മരക്കാർ എന്ന ചരിത്ര നായകനായയുള്ള മോഹൻലാലിന്‍റെ പുതിയ പോസ്റ്റർ ഇതാ..
തീക്ഷണതയുള്ള നോട്ടവുമായി ആണ് പോസ്റ്ററില്‍ കുഞ്ഞാലി മരക്കാര്‍ ആയി മോഹന്‍ലാലിനെ കാണാന്‍ കഴിയുന്നത്.
ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന്‍റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. രണ്ട് ദിവസങ്ങൾക്ക് മുൻപ് ഇറങ്ങിയ പോസ്റ്ററിൽ മോഹൻലാലും മകൻ പ്രണവ് മോഹൻലാലും ഒരുമിച്ചു എത്തിയത് ആരാധകർ ആഘോഷമാക്കിയിരുന്നു.
മോഹൻലാൽ അവതരിപ്പിക്കുന്ന കുഞ്ഞാലി മരക്കാർ നാലാമന്‍റെ ചെറുപ്പകാലം ആണ് പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്നത്. സുനിൽ ഷെട്ടി, അർജുൻ, പ്രഭു, നെടുമുടി വേണു, സിദ്ദിഖ്, മുകേഷ്, മഞ്ജു വാര്യർ, കീർത്തു സുരേഷ്, കല്യാണി പ്രിയദർശൻ, ഫാസിൽ, ഇന്നസെന്റ്, മാമുക്കോയ, ഹരീഷ് പേരടി, മണികുട്ടൻ തുടങ്ങി വലിയ ഒരു താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Also Read: താരരാജാവും താരപുത്രനും ഒരൊറ്റ പോസ്റ്ററില്‍; ആഘോഷമായി ‘മരക്കാര്‍’ പോസ്റ്റര്‍….
പ്രിയദർശനും അനി ശശിയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നത് റോണി റാഫൽ ആണ്. രാഹുൽ രാജ്, അങ്കിത് സൂരി, ലയേൽ ഇവൻസ് എന്നിവർ ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
സാബു സിറിൽ ആണ് ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ. തിരു ആണ് ക്യാമറ കൈകാരം ചെയ്തിരിക്കുന്നത്.
100 കോടി മുതൽ മുടക്കിൽ ആശിർവാദ് സിനിമാസ്, മൂൺ ഷോട്ട് എന്റർടൈന്മെന്റ്, കോണ്ഫിഡന്റ ഗ്രൂപ്പ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.