in

പൂജ അവധിക്ക് മമ്മൂട്ടിയുടെ വക ആരാധകര്‍ക്ക് ഒരു സമ്മാനം ഒരുങ്ങുന്നു!

ആരാധകർക്കായി മമ്മൂട്ടിയുടെ സമ്മാനം ഒരുങ്ങുന്നു; പൂജ അവധിക്കു മമ്മൂട്ടിയുടെ സമ്മാനം ആരാധകരിലെത്തും!

മലയാളത്തിന്‍റെ പ്രിയ നടന്‍ മമ്മൂട്ടിയെ നായകനാക്കി നിരവധി ചിത്രങ്ങള്‍ ആണ് ഒരുങ്ങുന്നത്. പലതും ആരാധകര്‍ക്ക് മികച്ച പ്രതീക്ഷ ആണ് നല്‍കുന്നത്. അതില്‍ ഏറ്റവും പ്രതീക്ഷ ഉണര്‍ത്തുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ബിഗ് ബജറ്റ് മാസ്സ് എന്റെർറ്റൈനെർ ആയ മാസ്റ്റർപീസ്. അടുത്തതായി തിയേറ്ററുകളില്‍ എത്തുന്ന മമ്മൂട്ടി ചിത്രവും ഇത് തന്നെ.

മമ്മൂട്ടിയുടെ

ഈ വരുന്ന നവംബറിൽ തിയേറ്ററിൽ എത്തിക്കാൻ പാകത്തിന് ജോലികൾ പുരോഗമിക്കുന്ന ഈ ചിത്രത്തിന് ഇനി ഏഴു ദിവസത്തെ ഷൂട്ട് കൂടി ബാക്കിയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ പൂജാ അവധി സമയത്തു റിലീസ് ചെയ്യാൻ പ്ലാൻ ചെയ്തു സെപ്റ്റംബർ 29 എന്ന റിലീസ് തീയതിയും തീരുമാനിച്ച ചിത്രമാണ് മാസ്റ്റർപീസ്. പൂജക്ക്‌ ചിത്രം എത്തില്ല എന്നുറപ്പായെങ്കിലും മമ്മൂട്ടി തന്റെ ആരാധകർക്കായി ഈ പൂജ അവധിക്കു ഒരു സമ്മാനം ഒരുക്കുന്നുണ്ട്.

മാസ്റ്റർപീസ് എന്ന ഈ ചിത്രത്തിന്‍റെ ആദ്യ ടീസർ ആയിരിക്കും ആ സമ്മാനം എന്നാണ് ലഭിക്കുന്ന സൂചനകൾ. പൂജ ആഘോഷത്തിന്‍റെ ഭാഗമായി ഈ ചിത്രത്തിന്‍റെ ആദ്യ ടീസർ പുറത്തിറക്കാനായുള്ള ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

മമ്മൂട്ടിയുടെ

 

അതേസമയം ബാക്കിയായ 7 ദിവസത്തെ ചിത്രീകരണം ഒരു സംഘട്ടന രംഗത്തിനായിരിക്കും മാറ്റിവെക്കുക എന്നും അതൊരുക്കാനായി പീറ്റർ ഹെയ്‌ൻ എത്തുമെന്നുമൊക്കെയാണ് അനൗദ്യോഗികമായി വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തിരക്കുകള്‍ കാരണം പീറ്റര്‍ ഹെയ്‌ൻ എത്തില്ലെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. മോഹന്‍ലാല്‍ ചിത്രമായ ഒടിയന്‍റെ ചിത്രീകരണ തിരക്കില്‍ ആണ് പീറ്റര്‍ ഇപ്പോള്‍.

നാല് സംഘട്ടന സംവിധായകർ ചേർന്നാണ് ഈ ചിത്രത്തിന് വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്. മാഫിയ ശശി, കനൽ കണ്ണൻ, സിരുതൈ ഗണേഷ്, സ്റ്റണ്ട് സിൽവ എന്നിവരാണ് ആ നാലു പേർ. പീറ്റർ ഹെയ്‌നും കൂടി വരികയാണെങ്കിൽ അഞ്ചു സംഘട്ടന സംവിധായകരാവും ഈ ചിത്രത്തിന് വേണ്ടി അണി നിരക്കുക.

മമ്മൂട്ടിയുടെ

രാജാധിരാജ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മൂന്നു വർഷം മുൻപേ അരങ്ങേറിയ അജയ് വാസുദേവ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് മാസ്റ്റർപീസ്. ഉദയ കൃഷ്ണ തിരക്കഥ ഒരുക്കിയ ഈ ചിത്രം നിർമ്മിക്കുന്നത് റോയൽ സിനിമാസ് ആണ്.

മുഖ്യധാര സിനിമയിലേക്ക് സന്തോഷ്‌ പണ്ഡിറ്റിനെ അവതരിപ്പിക്കുന്ന ചിത്രം കൂടി ആണ് മാസ്റ്റര്‍പീസ്‌.

മമ്മൂട്ടിയുടെ

വമ്പന്‍ താരനിര ആണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഉണ്ണി മുകുന്ദൻ, വരലക്ഷ്മി ശരത് കുമാർ, മഹിമ, പൂനം ബജ്വ, മുകേഷ്, ബിജു കുട്ടൻ, കൈലാഷ്, ഷാജോൺ, മക്ബൂൽ സൽമാൻ , ഗോകുൽ സുരേഷ്, സാജു നവോദയ , സന്തോഷ് പണ്ഡിറ്റ്, ദിവ്യ പിള്ളൈ, സുരാജ് വെഞ്ഞാറമ്മൂട്, അർജുൻ നന്ദ കുമാർ എന്നിവരും ഈ ചിത്രത്തിന്റെ വമ്പൻ താര നിരയുടെ ഭാഗം ആണ്. ദീപക് ദേവ് സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത് വിനോദ് ഇല്ലംപിള്ളി ആണ്.

പറവ

ദുല്‍ഖറിന്‍റെ സാന്നിധ്യം പറവയുടെ പ്രതീക്ഷ കൂട്ടുന്നു; ദുല്‍ഖറിന് പറയാന്‍ ഉള്ളത്…

ബാഹുബലി വില്ലന്‍

മോഹന്‍ലാലിന്‍റെ കടുത്ത ആരാധകന്‍, ദുല്‍ഖറിനോട് സൗഹൃദം: ബാഹുബലി വില്ലൻ പറയുന്നു