in

പുത്തന്‍ ലുക്കില്‍ മെഗാസ്റ്റാർ മമ്മൂട്ടി “മയിൽ” ചിത്രത്തിന്‍റെ പൂജയ്ക്കു എത്തി

ശരത്ചന്ദ്രൻ വയനാട് ഒരുക്കുന്ന മയിൽ എന്ന ചിത്രത്തിന്റെ പൂജ കൊച്ചി സരോവരത്തിൽ നടന്നു. മലയാളത്തിന്‍റെ പ്രിയ നടൻ മമ്മൂട്ടിയാണ് വിളക്ക് കൊളുത്തിയത്.

മയിൽ

തന്‍റെ ചിത്രത്തിന്റെ പൂജയിൽ പങ്കെടുക്കാൻ മമ്മൂട്ടി എത്തിയ സന്തോഷത്തിൽ ആണ് ശരത്ചന്ദ്രൻ.

“ഭരതൻ സാറിന്റെ അസിസ്റ്റന്റായി പാഥേയം, അമരം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച കാലത്തുള്ള ബന്ധമാണ് മമ്മൂക്കയുമായി. പൂജയ്ക്ക് ക്ഷണിച്ചപ്പോൾ ഒരു മടിയും കൂടാതെയാണ് അദ്ദേഹം എത്തിയത്”, ശരത് ചന്ദ്രൻ പറയുന്നു.

മയിൽ

കുയിൽ എന്ന് ആദ്യം പേരിട്ടിരുന്ന ചിത്രത്തിന് ഇപ്പോൾ പേര് മയിൽ എന്നാണ്. കാടിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു റൊമാന്റിക് റിവെഞ്ച് എന്റെർറ്റൈനെർ ആണ് മയില്‍. ഡൊമിനിക്ക് കൊട്ടകയുടെ ബാനറിൽ വിനോദ് വേണുഗോപാലും പോള്‍ പൊന്മണിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

പുതുമുഖ താരങ്ങളോടൊപ്പം തമിഴ് നടൻ സമുദ്രകനി, ശ്രീനിവാസൻ, ലാൽ ജോസ് തുടങ്ങിയർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രത്തിന്‍റെ ഷൂട്ടിങ് ഒക്ടോബർ 10ന് ആരംഭിക്കും.

 

സുവർണ്ണപുരുഷൻ: ലാലേട്ടന്‍ ആരാധകരുടെ കഥ പറയുന്ന ഒരു ചിത്രം കൂടി ചിത്രീകരണം ആരംഭിച്ചു!

സുവർണ്ണപുരുഷൻ: ലാലേട്ടന്‍ ആരാധകരുടെ കഥ പറയുന്ന ഒരു ചിത്രം കൂടി ചിത്രീകരണം ആരംഭിച്ചു!

പറവ

ദുല്‍ഖറിന്‍റെ സാന്നിധ്യം പറവയുടെ പ്രതീക്ഷ കൂട്ടുന്നു; ദുല്‍ഖറിന് പറയാന്‍ ഉള്ളത്…