മമ്മൂട്ടി-ദുൽഖർ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ നേര്‍ക്കുനേര്‍; ആരാധകർക്ക് ആവേശം…
കൗതുകരമായ ഒരു ബോക്സ് ഓഫീസ് ക്ലാഷിന് ഉള്ള സാഹചര്യം ഒരുങ്ങുക ആണ് മാർച്ച് മാസത്തിൽ. മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയുടേയും ദുൽഖർ സൽമാന്റെയും ചിത്രങ്ങൾ ഒരേ ദിവസം റിലീസിന് ഒരുങ്ങുന്നതിലൂടെ ആണ് അത് സംഭവിക്കുന്നത്. അതേ, ദുൽഖർ സൽമാൻ ചിത്രത്തിന് ബോക്സ് ഓഫീസിൽ നേരിടേണ്ടി വരിക അച്ഛൻ മമ്മൂട്ടിയുടെ ചിത്രത്തിനെ ആയിരിക്കും.
മമ്മൂട്ടി നായകനാകുന്ന ചിത്രം ഭീഷ്മ പർവ്വവും ദുൽഖർ സൽമാന്റെ ഹേ സിനാമിക എന്ന ചിത്രവും ഒരേ ദിവസം റിലീസ് പ്രഖ്യാപിച്ചിരിക്കുക ആണ്. മാർച്ച് 3ന് ആണ് ഈ ചിത്രങ്ങളുടെ റിലീസ്. ഭീഷ്മ പർവ്വം മലയാളം ചിത്രം ആണെങ്കിൽ ഹേ സിനാമിക തെലുങ്കിലും തമിഴിലുമായി ഒരുങ്ങുന്ന ദ്വിഭാഷാ ചിത്രമാണ്. കോവിഡ് കാരണം റിലീസുകൾ വൈകി ഈ ചിത്രങ്ങൾക്ക് ഒരേ റിലീസ് തീയതികൾ തിരഞ്ഞെടുക്കേണ്ടി വരികയായിരുന്നു.
രണ്ട് താരങ്ങളുടെയും റിലീസ് ചിത്രങ്ങൾ ഒരേ ദിവസം കാണാൻ കഴിയും എന്ന ആവേശത്തിൽ ആണ് ഒരുകൂട്ടം ആരാധകർ. എന്നാൽ ഇത്തരത്തിലൊരു ക്ലാഷ് വേണ്ടായിരുന്നു എന്ന അഭിപ്രായവും ചില ആരാധകർ സോഷ്യൽ മീഡിയയിൽ പ്രകടിപ്പിക്കുന്നുണ്ട്. അമൽ നീരദ് ആണ് ഭീഷ്മ പർവ്വം സംവിധാനം ചെയ്യുന്നത്. ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടി അമൽ ടീം ഒന്നിക്കുന്നതിന്റെ ആവേശം ഭീഷ്മയുടെ ഓരോ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ എത്തുമ്പോൾ ആരാധകർ പ്രകടിപ്പിപ്പിക്കാറുണ്ട്.
മമ്മൂട്ടിയുടെയും ചിത്രത്തിലെ മറ്റ് താരങ്ങളുടെയും ഒക്കെ പോസ്റ്ററുകൾക്ക് വലിയ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. ഗ്യാങ്സ്റ്റർ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ ആണ് ചിത്രത്തിലെ താരങ്ങൾ.
കൊറിയോഗ്രാഫർ ബൃന്ദ മാസ്റ്ററുടെ അരങ്ങേറ്റ സംവിധാന സംരംഭമാണ് ഹേ സിനിമിക. കാജൽ അഗർവാളും അദിതി റാവും ഹൈദരാലിയും ദുൽഖറിന്റെ നായികമാർ ആകുന്ന ഈ ചിത്രം ഒരു റൊമാന്റിക് എന്റർടൈനർ ആണ്. ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ ഒക്കെയും ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു.