ഫിദൽ കാസ്ട്രോ ആയി മമ്മൂട്ടി; ഇതാ കോരിത്തരിപ്പിക്കുന്ന ഒരു ഗംഭീര ഫാൻ മെയ്ഡ് പോസ്റ്റർ!
ചരിത്ര കഥാപാത്രങ്ങളെ മികവുറ്റത് ആക്കുന്ന ഇതിഹാസ നടൻ ആണ് മലയാളത്തിന്‍റെ സ്വന്തം മമ്മൂട്ടി. ഈ മഹാനടനിൽ നിന്ന് ഇനിയും ചരിത്ര കഥാപാത്രങ്ങളെ ആഗ്രഹിക്കുക ആണ് ആരാധകർ. ചിലപ്പോളൊക്കെ തങ്ങളുടെ താരങ്ങളെ ചരിത്ര കഥാപാത്രമായി ഭാവനയിൽ കണ്ടുകൊണ്ട് ഫാൻ മെയ്ഡ് പോസ്റ്ററുകളും ആരാധകർ നിർമ്മിക്കും. ഇപ്പോൾ അങ്ങനെ ഒരു ഫാൻ മെയ്ഡ് പോസ്റ്റർ പുറത്തുവന്നിരിക്കുക ആണ്.
സാക്ഷാൽ ഫിദൽ കാസ്ട്രോ ആയി മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടിയെ ഭാവനയിൽ കണ്ടു കൊണ്ട് ഒരു ഫാൻ മെയ്ഡ് പോസ്റ്റർ ഉണ്ടാക്കിയിരിക്കുക ആണ് ഡിസൈനർ സാനി യാസ്. അതി ഗംഭീരം എന്ന് തന്നെ വിശേഷിപ്പിക്കാം ഈ പോസ്റ്ററിനെ. ഫിദൽ കാസ്ട്രോയുടെ രൂപത്തിലേക്ക് മമ്മൂട്ടിയെ അത്ഭുതകരമായി എത്തിച്ചിരിക്കുന്നു ഈ ആരാധകൻ.
ഫിഡൽ സുപ്രീം എന്ന പേരിൽ ആണ് ഈ ഫാൻ മെയ്ഡ് പോസ്റ്റർ ഉണ്ടാക്കിയിരിക്കുന്നത്. എന്തായാലും ഇങ്ങനെ ഒരു ചിത്രം ഒന്നുമില്ല. ഡിസൈനറുടെ ഭാവനയിൽ വിരിഞ്ഞ ഒരു ഫാൻ മെയ്ഡ് പോസ്റ്റർ മാത്രം ആണിത്. എന്തായാലും സിനിമാ പോസ്റ്ററുകൾ വെല്ലുന്ന ഈ ഫാൻ മെയ്ഡ് പോസ്റ്റർ ആരാധകർ ആവേശത്തോടെ സ്വീകരിച്ചു കഴിഞ്ഞു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുക ആണ് ഈ പോസ്റ്റർ.